Advertisment

എയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ഈവന്റിലൂടെ 'എയ്ഞ്ചല്‍സ് ഭവന്' തുടക്കം കുറിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സ്വിസ്:  വനിതാ ജീവകാരുണ്യ പ്രസ്ഥാനമായ എയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ഈവന്റിലൂടെ എയ്ഞ്ചല്‍സ് ഭവന് തുടക്കം കുറിച്ചു. നാളുകളായി ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്വിസർലണ്ടിലെ വനിതാ കൂട്ടായ്മയായ എയ്ഞ്ചല്‍സ് ബാസല്‍ നവംബർ 18-ന് ബസേലിൽ നടത്തിയ ചാരിറ്റി ലഞ്ച് ഇവൻറ് ശ്രദ്ധേയമായി.

Advertisment

publive-image

ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ സ്വിസ് സമൂഹത്തിന്റെ പ്രിയപ്പെട്ട അച്ഛൻ റവ. ഫാ. മാർട്ടിൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡണ്ട് ബോബി ചിറ്റാറ്റിൽ സ്വാഗതം അർപ്പിച്ച യോഗത്തിൽ കേരളം കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ലാലു ചിറക്കൽ ആശംസാപ്രസംഗം നടത്തി.

എയ്ഞ്ചല്‍സ് ബാസല്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഹ്രസ്വ ചിത്ര പ്രദർശനവും, സൂര്യ തളിയത്തിന്റെ ഡാൻസ് സ്കൂൾ കുട്ടികൾ നടത്തിയ കലാപ്രകടനങ്ങളും രുചികരമായ ഭക്ഷണവും കൊണ്ട് ഏറെ ആകർഷകമായി.

publive-image

കിടപ്പാടം ഇല്ലാതെ സാമ്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ ഒരു കുടുംബത്തിന് "എയ്ഞ്ചല്‍സ് ഭവന്‍" എന്ന നാമധേയത്തിൽ ഒരു പുതിയ വീട് നിർമ്മിച്ചു നൽകുവാന്നാണ് എയ്ഞ്ചല്‍സ് ബാസല്‍ ഈ ചാരിറ്റി ഈവന്റിലൂടെ ലക്ഷ്യം വെക്കുന്നത്‌.

വെല്ലുവിളികൾ ഏറെ നിറഞ്ഞതാണെങ്കിലും എഞ്ചൽസ് ഭാരവാഹികളുടെ നിസ്വാർത്ഥ സഹകരണവും പ്രോത്സാഹനവും കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധിക്കും എന്ന വിശ്വാസത്തിലാണ്.

എയ്ഞ്ചല്‍സ് ബാസല്‍-ൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും, അഭ്യുദയകാംക്ഷികൾക്കും സെക്രട്ടറി സിമ്മി ചിറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment