Advertisment

സ്വിറ്റസർലന്റ് ഭാരതീയ കലാലയം നടത്തുന്ന കലാമത്സരങ്ങളുടെ ആദ്യ രജിസ്‌ട്രേഷൻ ജറുൽ അടശ്ശേരിയിൽ നിന്നും ഗായിക സിതാര കൃഷ്ണകുമാർ സ്വീകരിച്ചു

New Update

സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് 05 ജനുവരി 2019-ന് Uster Stadthofsaal-ൽ വച്ച് നടത്തുന്ന കലാമത്സരങ്ങളുടെ ആദ്യത്തെ രജിസ്‌ട്രേഷൻ ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാർ, സ്വിസ്സിലെ രണ്ടാം തലമുറയിലെ വളർന്നു വരുന്ന കലാകാരനായ ജറുൽ അടശ്ശേരിയിൽ നിന്നും 15 ഒക്ടോബർ 2018 ൽ സ്വീകരിച്ചു.

Advertisment

publive-image

താഴെ പറയുന്ന ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും.

1. Light Solo Song for Kids, Sub Junior, Junior, Senior

2. Solo Song with Karaoke for Kids, Sub Junior, Junior, Senior

3. Pencil Drawing for Sub Junior, Junior, Senior

4. Story Telling for Kids

5. Cinematic Dance for Junior and Senior

മത്സരങ്ങൾക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ദയവായി https://bharatheeyakalalayam.org/contact-2/ ക്ലിക്ക് ചെയ്യുക.

സ്വിറ്റസർലണ്ടിൽ ആദ്യമായി ഇന്ത്യൻ കലാമത്സരങ്ങൾക്ക് തുടക്കം കുറിച്ച ഭാരതീയ കലാലയം വർഷംതോറും നടത്തിവരുന്ന ഈ കലാമാമാങ്കത്തിൽ പങ്കുചേരുവാനും തങ്ങളുടെ കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുവാനും ആഗ്രഹിക്കുന്ന മാതാപിതാക്കൾ എത്രയും വേഗം അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ആവശ്യമെങ്കിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ രോഹൻ തോമസിനെ ബന്ധപ്പെടാവുന്നതാണ്.

Mobile Number: 0041 78 911 6500, E-Mail: rohachan@hotmail.com

Advertisment