Advertisment

സൂറിച്ചില്‍ , ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നേതൃത്വംനല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍  ആരംഭിച്ചു

New Update

publive-image

Advertisment

 

സൂറിക്ക്:  സീറോ മലബാര്‍ സഭയുടെ സ്വിറ്റ്സര്‍ലന്‍ഡിലെ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം കുറിച്ചു. ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്  വെള്ളിയാഴ്ച ഒരു മണി മുതല്‍ രാത്രി എട്ടുമണി വരെയും, ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണി വരെയുമാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫാ. മൈക്കിള്‍ പനച്ചിക്കലും സി എല്‍സിസ് മാന്യം എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

Advertisment