Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ പ്രഥമ ബൈബിള്‍ കലോത്സവം ശനിയാഴ്ച സൂറിച്ചില്‍ , ഞായറാഴ്ച്ച സഭാ ദിനാഘോഷം

New Update

publive-image

Advertisment

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ ക്രൈസ്തവ സഭയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി ആര്‍ ഓ ജോബിന്‍സണ്‍ കൊറ്റത്തില്‍ അറിയിച്ചു. നവംബര്‍ 10 ശനിയാഴ്ചയാണ് ബൈബിള്‍ കലോത്സവം നടക്കുന്നത്.

കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ചാണ് ബൈബിള്‍ കലോത്സവം ക്രമീകരിച്ചിരിക്കുന്നത്.  ശനിയാഴ്ച രാവിലെ 9 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.  സൂറിച്ചില്‍ സെ. തെരേസ ദേവാലയത്തില്‍ വച്ചാണ് ബൈബിള്‍ കലോത്സവവും സഭാ ദിനവും ആഘോഷിക്കുന്നത്.

 

ഞായറാഴ്ച വൈകുന്നേരം രണ്ടു  മുപ്പതിനാണ് വിശുദ്ധ കുര്‍ബ്ബാനയോടുകൂടി സഭാ ദിനാഘോഷം ആരംഭിക്കുന്നത്. കുര്‍ബ്ബാനയ്ക്ക് ശേഷം കലാപരിപാടികളും സ്നേഹ വിരുന്നും നടക്കും.

ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് സ്റ്റേജില്‍ ആരംഭിക്കും. പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ വായന (2 മിനിറ്റ് ദൈര്‍ഘ്യം - ജര്‍മ്മന്‍, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വായിക്കാം), ബൈബിള്‍ ക്വിസ് (30 മിനിറ്റ്), സംഘ നൃത്തം, സ്കിറ്റ് എന്നീ മേഖലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കലോത്സവ സഭാദിനാഘോഷങ്ങളിലും പങ്കെടുത്ത് ആഘോഷങ്ങള്‍ വിജയിപ്പിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

Advertisment