Advertisment

വത്യസ്തതകളുമായി ഒരു കൂട്ടയ്മ , എന്‍റെ നാട്ടിലെ കള്ളും കറിയും യാത്രകളും ( ENKCY )

author-image
admin
New Update

publive-image

Advertisment

സൂറിക്ക്:  മലയാളികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ വത്യസ്തമായ ഗ്രൂപ്പ് നിലവില്‍ വന്നു. തങ്ങളുടെ പ്രിയപ്പെട്ട പാചകങ്ങള്‍, വിനോദങ്ങള്‍, വിനോദയാത്രകള്‍  എന്നിവ പരസ്പരം കൈമാറുവാനുള്ള വേദിയായാണ് ഈ ഗ്രൂപ്പിലൂടെ  ഉദ്ദേശിക്കുന്നത്. സാധാരണയായി എല്ലാവരും    മനപൂര്‍വ്വം അവഗണിക്കുന്ന  മദ്യപാന വിശേഷങ്ങളും  ഇവിടെ  പങ്കുവയ്ക്കുന്നു.

publive-image

ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ താമസിക്കുന്ന  7 ചെറുപ്പക്കാര്‍  ഒത്തുചേര്‍ന്ന് ആരംഭിച്ച ഈ ഗ്രൂപ്പില്‍ 10 ദിവസം കൊണ്ട് 50 000 പേര്‍ അംഗങ്ങളായി.

publive-image

 

തങ്ങള്‍ വസിക്കുന്ന രാജ്യത്തെ പാചക വിധികളും വ്യത്യസ്ത  മദ്യപാന അനുഭവങ്ങളും പങ്ക് വയ്ക്കുന്ന ഈ കൂട്ടായ്മ പത്ത് ദിവസം കൊണ്ട് 50 000 മലയാളികളെ യും ,പതിനഞ്ചാം  ദിവസം  60 000 മെമ്പര്‍മാരും  തികഞ്ഞതോടനുബന്ധിച്ച്  ലൈവ്   ഡി ജെ പാര്‍ട്ടിയും  ഈ ഫെയ്സ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

publive-image

ഈ  ഗ്രൂപ്പിന് നേതൃത്വം  നല്‍കുന്നവര്‍  അജിത്‌ തോമസ്‌  കണിയാകുളം , ടിബി  എന്‍  ജോയി , അനീഷ്‌  മുണ്ടിയാനി , സെബിന്‍  ഓലിക്കല്‍ ,ദീപു  ജോയി , പള്ളിക്കാടന്‍ , വരുണ്‍ എം  പി, ജിജോ  പാപ്പച്ചന്‍ , എബി  സണ്ണി കളമ്പുകാട്ടുശ്ശേരി തുടങ്ങിയവാരാണ് .

Advertisment