Advertisment

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ് സ്വിറ്റ്സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ രൂപീകൃതമായി 

New Update

- ജൂബിന്‍ ജോസഫ്

Advertisment

രു ജനതയുടെ മുഴുവന്‍ ആത്മാവിഷ്കാരത്തിന്റെ പരിശ്ചേദമെന്നോണം അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും ഇരുട്ടില്‍ നിന്നും അഹിംസയുടെ തീജ്വാലയായി സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ലോകത്തേക്ക് നയിച്ച ഗാന്ധിജിയും ശൈശവത്തില്‍ നിന്നും കൌമാരത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവുമുള്‍പ്പെടെ ഒരുപാട് മഹാരഥന്മാര്‍ സമര വീര്യങ്ങളുടെ കനല്‍വഴികള്‍ താണ്ടി നമുക്ക് മുമ്പില്‍ വിഭാവനം ചെയ്തു തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്വിസ് കേരള ചാപ്റ്റര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ രൂപീകരിക്കപ്പെട്ടു.

publive-image

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന പതിനെഴംഗ കമ്മിറ്റി എ ഐ സി സിയുടെ അംഗീകാരത്തോടെ നിലവില്‍ വന്നു. ടോമി തൊണ്ടാംകുഴി ചെയര്‍മാനായും ജോയ് കൊച്ചാട്ട് പ്രസിഡന്റായും ജോയി വില്ലന്‍ന്താനം കോ ഓര്‍ഡിനേറ്ററായും ടോമി വിരുത്തിയേല്‍ സെക്രട്ടറിയായും പ്രിന്‍സ് കാട്രുകുടിയില്‍ ട്രഷററായും ജുബിന്‍ ജോസഫ് മീഡിയാ കോര്‍ഡിനേറ്ററായും കൂടാതെ വൈസ് ചെയര്‍മാന്മാരായി വര്‍ഗീസ്‌ ചെറുപറമ്പില്‍, സന്തോഷ്‌ കരിയപ്പുറം, ദേവസ്യാ നല്ലൂര്‍, വൈസ് ചെയര്‍പേഴ്സനായി സിസി കരിയപ്പുറത്തിനെയും കൂടാതെ വൈസ് പ്രസിഡന്റുമാരായി സാന്റി പള്ളിക്കമാലില്‍ ജോജി മൂഞ്ഞേലില്‍, ദിലീപ് രാമചന്ദ്രന്‍, എലിസബത്ത് ലോറന്‍സ് എന്നിവരെയും കൂടാതെ ജോയിന്റ് സെക്രട്ടറിമാരായി സാജു പൊന്നാനകുന്നേല്‍, സിന്‍ജോ നെല്ലിശ്ശേരി, ബിജു പാലത്തറയ്ക്കല്‍ എന്നിവരും ചാര്‍ജ്ജെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ വളര്‍ത്തിയെടുത്ത് കൊണ്ട് നാനാത്വവും ഏകത്വവും കാത്ത് സൂക്ഷിച്ച് സമാനതകളില്ലാത്ത സാമ്പത്തിക ശക്തിയായി കെട്ടിപ്പടുത്തതില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് അവര്‍ണനീയമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന അതിഭീകരമായ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റവും സാമ്പത്തിക കെട്ടുറപ്പിനെ തച്ചുതകര്‍ക്കുന്ന പിന്തിരിപ്പന്‍ നയങ്ങളും പതിറ്റാണ്ടുകളായി നാം കാത്തുസൂക്ഷിച്ച ഭാരതത്തിന്റെ സുസ്ഥിരതയ്ക്ക് തന്നെ കോട്ടം വരുത്തുമേന്നതില്‍ സംശയമില്ല.

ഭാരത മാതാവിന്‍റെ ഗ്രാമവിശുദ്ധിയ്ക്ക് മേല്‍ കളങ്കം വീഴാതെ കാത്ത് സൂക്ഷിച്ച കൈപ്പത്തിയടയാളത്തിന്റെ പ്രശോഭയില്‍ കാലങ്ങള്‍ കടന്നു പോയാലും കാരിരുമ്പിന്റെ കരുത്തോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിഷ്ടിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. പുത്തന്‍പുലര്‍കാലത്തിനായി നമുക്ക് കൈകോര്‍ക്കാം.

പുതുതായി നിലവില്‍ വന്നിരിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ് സ്വിസ് കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക അനുഭാവികളുടെയും കൂടാതെ എല്ലാ സ്വിസ് മലയാളികളുടെയും സഹകരണം കമ്മിട്ടിക്ക് വേണ്ടി ചെയര്‍മാന്‍ ടോമി തൊണ്ടാംകുഴിയും പ്രസിഡന്റ്‌ ജോയി കൊച്ചാട്ടും അഭ്യര്‍ഥിച്ചു.

Advertisment