Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സ്വിസ്സ് ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകും

New Update

സൂറിച്ച്:  കേരളത്തെ മുഴുവൻ ദുരിതത്തിലാക്കിയ പ്രളയക്കെടുതി മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി സ്വിറ്റ്‌സർലണ്ടിൽ നിന്നും കേളി. സ്വിസ് മലയാളി സംഘടനയുടെ സഹായമായി ആദ്യ ഗഡു 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.

Advertisment

publive-image

ലോക മലയാളി സമൂഹം വേദനയോടെയാണ് കേരളത്തിലെ പ്രളയ കെടുതികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിന് കേളിയുടെ അടിയന്തിര എക്സിക്യു്ട്ടീവ് യോഗം ചേർന്നു.

യോഗത്തിൽ കേളി സ്വിറ്റ്‌സർലണ്ടിൽ ഒരു ദുരിതാശ്വാസ നിധി സമാഹരിക്കുവാനും, ഇതിലേക്കായി സുമനസ്സുകളായ സ്വിസ് മലയാളികളുടെ സഹായം അഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.കേളി യുടെ പോസ്റ്റ് അക്കൗണ്ട് ഐ ബാൻ നമ്പർ ( CH 22 0900 0000 6052 6733 4 Zweck:Keli flood relief fund ).

കേളിയുടെ പ്രോഗ്രാമുകളിൽ നിന്നുള്ള വരുമാനം മുഴുവനും വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.

Advertisment