Advertisment

പുതിയ പാചക ശൈലികൾ സ്വായത്തമാക്കിയും ആസ്വദിച്ചും സ്വിസ്സ്‌ കേരളാ വനിതാ ഫോറം

author-image
admin
Updated On
New Update

പാചകം ഒരു കലയാണ്, ഒരു സംസ്ക്കാരമാണ്, ഒരു അനുഷ്ഠാനവും അചാരവുമാണ്. അതുപോലെ തന്നെ ഇതൊരു പരീക്ഷണവുമാണ്.

ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നതു വഴി വ്യക്തികളും, കുടുംബങ്ങളൂം, ഒരു സമൂഹവും തന്നെ ഈ സ്നേഹചരടിൽ ബന്ധിപ്പിക്കപെടുന്നു.

Advertisment

publive-image

ഇങ്ങനെ അടുക്കള ഒരു കുടുംബത്തിന്റെ അൾത്താരയും, പാചകം ഒരു ആത്മീയ അനുഷ്ഠാനവും പാചകം ചെയ്യുന്ന ആൾ കാർമ്മിക സ്ഥാനവും വഹിക്കുന്നു.

ദൈവത്തിന് എല്ലായിടത്തും എപ്പോഴും എത്തിപെടാൻ സമയം കിട്ടിയെന്നു വരില്ല. അതുകൊണ്ട് അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചു എന്നു പറയാറില്ലേ. നമ്മുടെയൊക്കെ അമ്മമാർ സ്നേഹത്തിൽ ചാലിച്ചു വിളമ്പി തന്ന ഒരു പാട് വിഭവങ്ങളുണ്ട്നമ്മുടെ ഓർമ്മകളിൽ.

publive-image

'come together and cook together' എന്ന Motto യെ തികച്ചും അന്വർത്ഥമാക്കി കൊണ്ട് സ്വിസ്സ്‌ കേരളാ വനിതാ ഫോറം അംഗങ്ങൾ കഴിഞ്ഞ നവംബർ പതിനെട്ടിന് ഒരുമിച്ചു ചേർന്നത് പുതിയ പാചക ശൈലികൾ സ്വായത്തമാക്കുവാനും അതിലുപരി ആസ്വദിക്കുവാനുമായിരുന്നു.

ഹോട്ടൽ മാനേജ്മെന്റ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ബിൻസൺ കാവുങ്കലാണ് ഈ പരിപാടിക്ക് നേതൃത്ത്വം വഹിച്ചത്.

പരിപാടിയുടെ ചിത്രങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

https://photos.app.goo.gl/9H93Gpibw1CEY1bs6

റിപ്പോര്‍ട്ട്: - ആനിമരിയ സിറിയക്

Advertisment