Advertisment

പുനര്‍ജനി ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം 27 ഞായറാഴ്ച

author-image
ഷിജി ചീരംവേലില്‍
Updated On
New Update

2018 ഓഗസ്റ്റില്‍ കേരളം നേരിട്ട പ്രളയ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നിസഹായരായ ഇടുക്കി - കോട്ടയം ജില്ലകളിലെ കുടുംബങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫിന്റെ മുഖ്യ പങ്കാളിത്തത്തിലും സ്വദേശത്തും വിദേശതത്തുമുള്ള മറ്റ്‌ സുമനസുകളുടെ സഹകരണത്തോടെയും വസ്തു ഉള്‍പ്പെടെ വീടുകള്‍ സൗജന്യമായി പണിത് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യത്തെ 11 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 27.1.2019 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പുവത്തിളപ്പ് വടക്കേല്‍ റബ്ബര്‍ നേഴ്സറി ഓഡിറ്റോറിയത്തില്‍ വച്ച് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു. ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Advertisment

publive-image

ലൈറ്റ് ഇന്‍ ലൈഫ് പി ആര്‍ ഓ ജോര്‍ജ്ജ് നടുവത്തേട്ട് സ്വാഗതം ആശംസിക്കും. ഫാ. ജിജോ കുര്യന്‍ OFM Cap. (പെട്രണ്‍, പുനര്‍ജനി വെല്‍ഫെയര്‍ സൊസൈറ്റി) പ്രോജക്റ്റ് പുനര്‍ജനി അവതരിപ്പിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അധ്യക്ഷനാകും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം മത്തായി, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി തോമസ്‌ പന്തലാനി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പിളി മാത്യു, കൂരോപ്പട ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ മഞ്ജു കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിക്കും. ലൈറ്റ് ഇന്‍ ലൈഫ് പ്രോജക്റ്റ് മാനേജര്‍ മാത്യു തെക്കൊട്ടില്‍ കൃതജ്ഞത അര്‍പ്പിക്കും.

Advertisment