Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ മനോജ്‌ ജോര്‍ജ്ജും ഷാന്‍ റഹ്മാനുമൊന്നിക്കുന്ന സിംഫണി ഓഫ് എമ്പതി ഡിസംബര്‍ ഒന്നിന്

New Update

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ ചാരിറ്റി സംഘടനയായ ലൈറ്റ്  ഇന്‍  ലൈഫിന്‍റെ ( LIGHT in LIFE )  ആഭിമുഖ്യത്തില്‍ 2018 ഡിസംബര്‍ 1 ന് സൂറിച്ചില്‍ വച്ച് സിംഫണി ഓഫ് എമ്പതി  ('SYMPHONY OF EMPATHY') എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ മനോജ്‌ ജോര്‍ജ്ജും സംഘവും, സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്മാനുമാണ് സിംഫണി ഓഫ് എമ്പതി'അവതരിപ്പിക്കുന്നത്.

Advertisment

publive-image

2013 ല്‍ സ്ഥാപിതമായി ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന ലൈറ്റ് ഇന്‍ ലൈഫ് അസമിലെ പിന്നോക്ക സമുദായത്തിലുള്ള കുട്ടികള്‍ക്കായി ഒരു സ്കൂള്‍ നിര്‍മ്മിക്കുന്ന സംരംഭവുമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രസിഡന്റ് ഷാജി എടത്തലയും ഉപദേശകനും അഭ്യുദയകാംക്ഷിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  ബ്രടോക്  സ്ടിഫന്‍ ഉം നേരിട്ട് സന്ദര്‍ശിച്ച് അസമിലെ അവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയതിന് ശേഷമാണ് ഈ സ്കൂള്‍ പ്രോജക്റ്റ് നടത്താന്‍ തീരുമാനിച്ചത്.

രണ്ടു ഘട്ടങ്ങളായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരുകോടി നല്‍കി സഹായിക്കാനാണ് ലൈറ്റ് ഇന്‍ ലൈഫ് പരിശ്രമിക്കുന്നതെന്നും പരിപാടിയിലേക്ക് എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നു൦ ഭാരവാഹികള്‍  അറിയിച്ചു.

Advertisment