Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ സീറോമലബാര്‍ യൂത്ത് അസോസിയേഷന്റെ വോളിബോള്‍ ടൂര്‍ണമെന്റ് 

New Update

publive-image

Advertisment

 

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. 12 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് വൈകുന്നേരം 7 മണിക്ക് അവസാനിക്കും.

സൂറിച്ചിലെ വേടന്‍സ് വില്ലിലെ ഗുട്മെന്‍ ടോസ്സെ 6 ലാണ് മത്സരങ്ങള്‍ നടക്കുന്നത്. സഭയിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന ആദ്യത്തെ വോളിബോള്‍ ടൂര്‍ണമെന്റാണ് ഇത്. 96 കളിക്കാര്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അലീന മൂഞ്ഞേലി, അഞ്ജു മ്ലാവില്‍, നയന അരീക്കല്‍, നീന കുര്യന്‍, നീതു തോട്ടുംകര, ഷിനോ വലിയവീട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍  നടക്കുന്ന   മത്സരങ്ങളുടെ  ക്രമീകരണങ്ങള്‍  പൂര്‍ത്തിയായതായി  സിറോ  മലബാര്‍   സഭാ കോഡിനെറ്റര്‍   ഫാ  തോമസ്‌  പ്ലാപ്പള്ളി  അറിയിച്ചു .

Advertisment