Advertisment

അതിജീവനത്തിന് സ്വിറ്റ്സർലണ്ടിലെ വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്റെ കൈത്താങ്ങ്‌

author-image
ജെയിംസ് തെക്കേമുറി
Updated On
New Update

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌സ്‌ എന്ന വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്, അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ്‌ സ്ഥലത്തിന്റെ ആധാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജീവ്‌ കൈമാറി.  രണ്ടാം ഘട്ടത്തിൽ വാസയോഗ്യമായ വീട്‌ നിർമ്മിച്ച്‌ നൽകും.

Advertisment

publive-image

തിങ്കളാഴ്ച്ച ഉടുമ്പന്നൂരിൽ നടന്ന ചെറിയ ചടങ്ങിൽ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി പുളിക്കൻ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ സീതി ,പഞ്ചായത്ത് മെമ്പർമാരായ ഷീല സുരേന്ദ്രൻ ,നൈസി ഡാനിയേൽ , സുധീഷ് രാജേഷ് കൂടാതെ ഹലോ ഫ്രണ്ട്സ് വാട്‍സ് ആപ് ഗ്രൂപ്പിന്റെ കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഗ്രൂപ്പിന്റെ സുഹൃത് രാജേഷ് തോമസ് ,പോൾസൺ മാത്യു എന്നിവർ പങ്കെടുത്തു.

എന്തിനും ഏതിനും വിമർശനങ്ങൾക്ക്‌ വേദിയാകുന്ന നാട്ടിൽ ,അകലങ്ങളിൽ നിന്നും കേവലം ഒരു വാട്‍സ് ആപ് കൂട്ടായ്മയിലൂടെ ഒരു കുടുംബത്തിന് താങ്ങാകുവാൻ വേണ്ട സഹായങ്ങൾ ചെയ്തത് ഒരു വേറിട്ട അനുഭവമായി മാറിയെന്നും ,ഇതിനോട് സഹകരിച്ച എല്ലാവരും അനുമോദനമർഹിക്കുന്നു എന്നും തന്റെ പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

മലയിഞ്ചി പ്രോജക്ട് എന്ന നാമകരണത്തിൽ ഗ്രൂപ് ഏറ്റെടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു നേതൃത്വം നൽകുന്നത്‌. ഹലോ ഫ്രണ്ട്‌ സ്‌ ഗവേണിംഗ്‌ ബോഡി അംഗങ്ങളായ വിൻസെന്റ്‌ പറയനിലം , ജോജോ വിച്ചാട്ട്‌ , ജെയിംസ്‌ തെക്കേമുറി , ജോസ്‌ വാളാടിയിൽ എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റി ആണ്.

ഈ സംരഭത്തോട്‌ സഹകരിച്ചുകൊണ്ടിരിക്കുന്ന ഹലോ ഫ്രണ്ട്‌ സിന്റെ എല്ലാ ഗവേണിംഗ്‌ ബോഡി അംഗങ്ങളോടും , ഗ്രൂപ്പ്‌ മെമ്പർമാരോടും , സുമനസ്സുകളായ എല്ലാ മലായാളി സുഹൃത്തുക്കളോടും ഈ സുദിനത്തിൽ ഹലോ ഫ്രണ്ട്‌സ്‌നുവേണ്ടി അഡ്‌മിൻ ടോമി തൊണ്ടാംകുഴി നന്ദി രേഖപ്പെടുത്തി .തുടർന്ന് നടത്തുന്ന ഭവന നിർമാണത്തിൽ എല്ലാവരുടെയും സഹകരണം അപേക്ഷിക്കുകയും ചെയ്‌തു.

Advertisment