Advertisment

കേരളപ്പിറവിക്ക് ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള ഒരുക്കി, വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ്

New Update

publive-image

Advertisment

സൂറിക്ക്:   കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ്‌ മലയാളികള്‍ക്കായി ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള ഒരുക്കുന്നു.

സൂറിച്ചില്‍ നവംബര്‍ 3 -)൦ തീയതി നടക്കുന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ സ്വിസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് മുഖ്യാതിഥിയാകും. നിക്ക് സാമുവേല്‍ എം പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ ഉണ്ണി മേനോന്‍, ഗായത്രി സുരേഷ്, ഫ്രാങ്കോ തുടങ്ങിയവര്‍ ഒരുക്കുന്ന ഓര്‍ക്കസ്ട്ര വൈകുന്നേരം 4 മണിക്ക് സൂറിച്ചിലെ റാഫ്സില്‍ നടക്കും.

കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ജോബിന്‍സണ്‍ കൊറ്റത്തില്‍, ജോഷി പന്നാരക്കുന്നേല്‍, ജോഷി താഴത്തുകുന്നേല്‍, വിജയ്‌ ഓലിക്കര എന്നിവര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്:

ജോബിന്‍സണ്‍ കൊറ്റത്തില്‍ - 786911963

ജോഷി പന്നാരക്കുന്നേല്‍ - 762405060

ജോഷി താഴത്തുകുന്നേല്‍ - 764427390

വിജയ്‌ ഓലിക്കര - 763197333

Advertisment