Advertisment

സിനഡുസമ്മേളനത്തിൽ ഭാരത സഭയുടെ സാന്നിദ്ധ്യം

New Update

വത്തിക്കാൻ:  കേരളത്തിൽനിന്നും 5 പിതാക്കന്മാർ യുവജനങ്ങൾക്കായുള്ള വത്തിക്കാനിലെ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നു. ദേശീയ ലത്തീൻ സഭയുടെ തലവൻ കർദ്ദിനാൾ ഓസ്വാൾഡി ഗ്രെഷ്യസ് സിനഡിൽ സജ്ജീവ സാന്നിദ്ധ്യമാണ്.ഏഷ്യയിലെ മെത്രാൻ സമിതികളുടെ കൂട്ടായ്മയുടെ പ്രസിഡണ്ട് എന്ന നിലയിലും കർദ്ദിനാൾ ഗ്രെഷ്യസ് സിനഡിൽ പ്രാമുഖ്യമുണ്ട്.

Advertisment

publive-image

കേരളത്തിൽ നിന്നും 5 പിതാക്കന്മാർ സിനഡിൽ പങ്കെടുക്കുന്നു.

1 . കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി - എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷനും, സീറോമലബാർ സഭാ

തലവനും.

2 . കർദ്ദിനാൾ ബസീലിയോസ് മാർ ക്ലിമീസ് - തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയും,

സീറോ മലങ്കര സഭാദ്ധ്യക്ഷനും.

3 . ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തുശ്ശേരി - വിജയപുരം രൂപതയുടെ മെത്രാൻ, ദേശീയ ലത്തീൻ സഭയുടെ

യുവജന കമ്മീഷൻ ചെയർമാന്റെ പകരക്കാരനും.

4 . ബിഷപ്പ് ജോസഫ് മാർ പണ്ടാരശ്ശേരി - കോട്ടയം അതിരൂപതയുടെ സഹായ മെത്രാനും, കേരള സഭയുടെ

യുവജന കമ്മീഷൻ ചെയര്മാനുമാണ്.

5 . ബിഷപ്പ് ജോസഫ് മാർ പാംപ്ലാനി - തലശ്ശേരി രൂപതയുടെ സഹായ മെത്രാൻ, സീറോമലബാർ സഭയുടെ

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.

6 . ബെല്ലാരി രൂപതാധ്യക്ഷൻ ബിഷപ്പ് ഹെൻറി ഡിസൂസ.

7 . കട്ടക് - ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്ത ജോൺ ബാർബ.

8 . ഇന്ത്യയുടെ യുവജന പ്രതിനിധിയായി ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും,

ഡൽഹി അതിരൂപതാംഗവുമായ പേഴ്സിവാൾ ഹോൾട്ടും സിനഡ് സമ്മേളനത്തിലുണ്ട്.

കൂടാതെ സിനഡ് പിതാക്കന്മാർക്ക് സഹായികളായി രാജ്യാന്തര തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 16 വൈദികരിൽ രണ്ട് പേർ ഇന്ത്യക്കാരും കേരളീയരുമാണ്. റോമിലെ ഉർബാൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദത്തിനായി ഒരുങ്ങുന്ന വരാപ്പുഴ അതിരൂപതാംഗം ഫാ. ജോസി കൊച്ചാപ്പിള്ളിലും, ബെൽത്തങ്ങാടി രൂപതാംഗം ഫാ. ജോസഫ് കള്ളിക്കാട്ടിലുമാണ്.

Advertisment