Advertisment

'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019' ഫാ. മാത്യു വയലുമണ്ണിൽ നയിക്കും

author-image
admin
New Update

- ജോജോ ദേവസ്സി (പി.ആർ.ഒ.)

Advertisment

ലിമെറിക്ക്:  ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ' ഈ വർഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. മാത്യു വയലുമണ്ണിലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കൂടാതെ മുൻ വർഷങ്ങളിലേതുപോലെ കുട്ടികൾക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.

publive-image

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019'ലേയ്ക്ക് വിശ്വാസത്തിൽ കൂടുതൽ വളരുവാനും,ദൈവവചനത്തെ ആത്മാവിൽ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് അറിയിച്ചു.

publive-image

Advertisment