ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും വി.കുർബ്ബാനയും സെപ്റ്റംബർ 10 ന് ലണ്ടനിൽ

അലക്സ് വര്‍ഗീസ്‌
Saturday, September 8, 2018

ലണ്ടൻ:  മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ്പും സഭാ സൂനഹദോസ് സെക്രട്ടറിയുമായ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് ലണ്ടനിൽ സ്വീകരണം നല്കുന്നു.

സെപ്റ്റംബർ 10 തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ലണ്ടനിലെ ഡഘനത്തുള്ള സെന്റ്. ആൻസ് ദേവാലയത്തിലാണ് വി.കുർബാനയും മറ്റ് തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണത്തെ തുടർന്ന് അർപ്പിക്കപ്പെടുന്ന വി.കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. മലങ്കര സഭാ യു കെ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലും സഭയിലെ മറ്റ് വൈദികരും സഹകാർമ്മികത്വം വഹിക്കും.

കേരളത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സമർപ്പിച്ചു കൊണ്ടുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു. ലണ്ടൻ സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തിൽ കമീകരണങ്ങൾ നടന്നുവരുന്നു. തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം:

ST.ANNE”S CHURCH – MAR IVANIUS CENTRE,
WOODWARD ROAD,
DAGENHAM,
RM9 4SU.

കൂടുതൽ വിവരങ്ങൾക്ക്:
ഷീൻ – O7544547007,
സജി – O7951221914.

×