Advertisment

ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികളുമായി സി കെ സി കോവൻട്രിയുടെ നവ നേതൃത്വം

author-image
admin
Updated On
New Update

കോവൻട്രി:  2019 മെയ് അഞ്ചിന് കോവൻട്രിയിൽ ചേർന്ന കോവൻട്രി കേരള കമ്മ്യൂണിറ്റി യുടെ വാർഷിക പൊതുയോത്തിൽ നടപ്പുവർഷം അസോസിയേഷനെ നയിക്കുവാൻ ജോൺസൻ പി യോഹന്നാനെ ചുമതലപ്പെടുത്തി.

Advertisment

ഒപ്പം സെക്ര ട്ടറിയായി ബിനോയി തോമസ്സും, ട്രഷറർ ആയി സാജു പള്ളിപ്പാടനും ചുമതല വഹിക്കും. ജേക്കബ് സ്റ്റീഫൻ, രാജു ജോസഫ്, ശിവപ്രസാദ് മോഹൻകുമാർ എന്നിവർ യഥാക്രമം വൈസ് പ്രസിഡണ്ട്, ജോയിൻറ് സെക്കറട്ടറി, ജോയിൻറ് ട്രഷറർ എന്നി പദവികൾ അലങ്കരിക്കുമ്പോൾ, പോൾസൺ മാത്യു ആയിരിക്കും പുതിയ ചാരിറ്റി കോ ഓർഡിനേറ്റർ.

publive-image

ഒരു ദശാബ്ദത്തിലേറെയായി കോവൻട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവർത്തിക്കുന്ന സി കെ സി യുടെ, പുതിയ ഭാരവാഹികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുവാൻ പതിനൊന്ന് അംഗ നിർവാഹക സമിതിയെയും പൊതുയോഗം തിരഞ്ഞെടുത്തു.

ജോർജ് വറീത് ,ജിൻഡോ സൈമൺ ,ലാലു സക്കറിയ ,റോബിൻ സക്കറിയ ,ജയ്‌മോൻ മാത്യു ,സോബോയ് വറുഗീസ് , പോളച്ചൻ പൗലോസ് ,റജി യോഹന്നാൻ ,ജോബി വറുഗീസ് ,ബിനോയ് എബ്രഹാം കളപ്പുരയ്‌ക്കൽ ,മോൻസി തോമസ് എന്നിവരാണ് പുതിയ നിർവാഹക സമിതി അംഗങ്ങൾ .

കോവൻട്രി മലയാളികളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്ന പ്രവർത്തന പരിപാടികളാണ് നടപ്പു വർഷം അസോസിയേഷൻ അണിയിച്ചൊരുക്കുന്നത്. 2019 ജൂലായ് ആറാം തിയതി നടക്കുന്ന കായികമേളയുടെ ഭാഗമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളാണ് ആദ്യ ഇനം. ഓഗസ്റ്റ് മൂന്നാം തിയതി ഏകദിന ഉല്ലാസ യാത്ര. സെപ്റ്റ0ബർ ഏഴിന് കായികമേളയുടെ ഭാഗമായ മറ്റു മത്സരങ്ങൾ നടത്തപ്പെടുമ്പോൾ , അതേമാസം പതിനാലാം തിയതി ആവേശകരമായ ചിട്ടുകളി മത്സരവും , തുടർന്ന് ഇരുപത്തി ഒന്നാംതീയതി ഓണാഘോഷവും സംഘടിപ്പിക്കപ്പെടും.

ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2020 ജനുവരി നാലിനാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.  കൂടാതെ സാധ്യതകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരുകൂട്ടം പുതിയ പരിപാടികളും കമ്മിറ്റിയുടെ പരിഗണനയിലുണ്ട് . ഒപ്പം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

യുക്‌മയിൽ സജീവ സാന്നിധ്യമായ സി കെ സിയിൽ നിന്നുമുള്ള റ്റീമുകൾ തുടർച്ചയായ രണ്ടു തവണയും യുക്മ വള്ളംകളിയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. തുടർന്നും യുക്മ പരിപാടി കാളിൽ പങ്കെടുക്കുന്നതിനോടൊപ്പം തന്നെ മുൻ കലങ്ങളിലേതുപോലെ ആതിഥ്യം വഹിക്കുവാൻ കഴിയുന്ന യുക്മ പരിപാടികൾ അസോസിയേഷൻ ഏറ്റെടുത്തു നടത്തുവാനും ശ്രമിക്കും.

Advertisment