Advertisment

കോവിഡ് 19: തട്ടിപ്പുകാരെ സൂക്ഷിക്കുക.  യു കെയില്‍ പൊതുജനങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഇരയാകാതെ സൂക്ഷിക്കുവാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ 

author-image
admin
New Update

- അഡ്വ. ജേക്കബ്ബ് അബ്രഹാം

Advertisment

publive-image

യു കെ:  കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗത്തെ ഔദ്യോഗികമായി ലോക മാരക വ്യാധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ ഈ അവസരം മുതലാക്കുകയും ദുര്‍ബലരായവരെ തട്ടിപ്പിന് ഇരയാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

2020 മാര്‍ച്ചില്‍ ഏകദേശം നാനൂറ് ഇരട്ടി തട്ടിപ്പുകള്‍ നടന്നതായി യു കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  യു കെയിലെ പോലീസും മറ്റ് അധികാരികളും ഇത്തരം തട്ടിപ്പിനെതിരെ ജാഗരൂകരായിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും അറിവുകളും പൊതുജനങ്ങള്‍ക്കായി പങ്കുവെക്കുന്നു.

publive-image

യു കെയിലെ ക്രൗൺ പ്രോസിക്യൂഷന്റെ നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു;

അരുത്

1. നിങ്ങളുടെ പണവും വിവരങ്ങളും മറ്റുളളവരുമായി പങ്കുവെക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക

2.ചിന്തിക്കുക (കരുതല്‍ എടുക്കുക)

3.ഇത് തട്ടിപ്പണോ എന്നും ഈ ആവശ്യം നിരസിക്കണോ എന്നും ആലോചിക്കുക

4.തട്ടിപ്പുകാര്‍ നിങ്ങളെ ധൃതി പിടിപ്പിക്കുകയും പരിഭ്രാന്തിയില്‍ ആക്കുകയും ചെയ്യും

5.തട്ടിപ്പിന് ഇരയായാല്‍ ചെയ്യേണ്ടവ:

6.അടിയന്തിരമായി നിങ്ങളുടെ ബാങ്കിനെ ബന്ധപ്പെടുകയും അതോടൊപ്പം പോലീസിനെ അറിയിക്കുകയും ചെയ്യുക

7. യു കെയിലെ നിയമ സംവിധാനങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു

8. തട്ടിപ്പുകാര്‍ പല വഴിയിലൂടെ തട്ടിപ്പുകള്‍ നടത്തുവാന്‍ ശ്രമിക്കുന്നു, അതിന് എതിരെ ജാഗരൂകരായിരിക്കണം

താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക

1). വൈറസ് ടെസ്റ്റുകള്‍ എൻ എച്ച് എസില്‍ മാത്രമെ നടത്താറുള്ളൂ

2). ഡഗല്‍ കോവിഡ്-19ന് ഇതുവരെയും മരുന്നുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടില്ല.

3). വ്യാജ ആന്റി ബാക്ട്ടീരിയൽ ജെല്ലുകളും മാസ്‌കുകളും അമിത വിലയ്ക്ക് വില്‍ക്കുന്നു.

4). പ്രായമായവരെയും ദുര്‍ബ്ബലരായവരെയും കബളിപ്പിക്കുവാന്‍ വീട്ടുസാധനങ്ങള്‍ വാങ്ങി തരാമെന്നും മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങി തരാമെന്നും പറഞ്ഞ് വാതിലില്‍ മുട്ടുകയും മോഷണത്തിന് ശ്രമിക്കുകയും ചെയ്യുന്നു.

5). വൈറസ് ബാധ തടയുവാനായി വീട് വൃത്തിയാക്കി തരാം എന്ന വാഗ്ദാനവുമായി തട്ടിപ്പുകാര്‍ രംഗത്തുണ്ട്.

6). ഇന്റര്‍നെറ്റിലൂടെ നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ തട്ടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും അതിനായി ചില സന്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കോ മൊബൈല്‍ ഫോണിലേക്കോ ഇമെയിൽ ആയോ മെസേജ് ആയോ അയയ്ക്കും.

യു കെയിലെ ആക്ഷൻ ഫ്രോഡും പോലീസും താഴെപ്പറയുന്ന ഇമെയിലുകൾ തട്ടിപ്പാണെന്ന് അറിയിക്കുന്നു.

1). വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെയും ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും പേരില്‍ ആണെന്നുള്ള വ്യാജേന നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ഉള്ള കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടങ്ങിയ ഇമെയിലുകള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്.

2). വ്യാജ വെബ്‌സൈറ്റുകളില്‍ നിന്നും കോറോണാ വൈറസ് വ്യാപനത്തെ സംബന്ധിച്ച ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ആ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുവാന്‍ ആവശ്യപ്പെടുകയും അതിലൂടെ തട്ടിപ്പിന് ഇരയാക്കുവാന്‍ ശ്രമിക്കുന്നു.

3). കോറോണാ വൈറസ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതികളെപ്പറ്റിയും പുതിയ വ്യാപാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയും തട്ടിപ്പിന് ശ്രമിക്കുന്നു.

4). എച്ച് എം ആർ സിയില്‍ നിന്നും ടാക്സ് റിട്ടേണും നല്‍കുന്നു എന്ന വ്യാജേനയുള്ള ഈമെയിലുകളിലൂടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ വ്യാജ വെബ്‌സൈറ്റുകള്‍ നടത്തുന്നു. മേല്‍പ്പറഞ്ഞ ഏതെങ്കിലും തരത്തില്‍ ഉള്ള തട്ടിപ്പിന് താങ്കളോ, താങ്കളുടെ അറിവിലുള്ളവരോ ഇരയായാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കുക.

online@www.actionfraud.police.uk അല്ലെങ്കില്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

ഫോൺ: 03001232040

തട്ടിപ്പുകളെ തിരിച്ചറിയുവാനും അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെപ്പറയുന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക.

www.citizensadvice.org.uk

Advertisment