Advertisment

കോവിഡ് 19: ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 1408 ആയി. സർക്കാർ നിയന്ത്രണങ്ങൾ കർശനമാവാത്തതും ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്‌ഥയും രോഗം ഇനിയും ഉയർത്തുമെന്ന് വിദഗ്ധർ

author-image
admin
New Update

- രാജു, യു കെ

Advertisment

യു കെ:  ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1408 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പക്ഷെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

2 ഡോക്ടർമാരും ഇറ്റാലിയൻ യുവാവും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാന സർവീസുകൾക്കും പൊതുഗതാഗതത്തിനും കർശന നിയന്ത്രണം ഇല്ലാത്തതും ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്‌ഥയും രോഗം ഇനിയും ഉയർത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

publive-image

സർക്കാർ നിയന്ത്രണങ്ങൾ ഇനിയും കർശനമാവാത്തതും ആരോഗ്യ മേഖലയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഉദാസീനതയും രോഗം വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രണത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് ഇപ്പോൾ ഉണ്ടായ ചെറിയ അനുകൂലാവസ്‌ഥയ്‌ക്ക് കാരണം.

ദേശിയ അന്തർദേശിയ വിമാന സർവീസുകൾ സേവനം നിർത്തിയിട്ടുണ്ടെങ്കിലും വിദേശത്തുള്ള ബ്രിട്ടീഷുകാർക്ക് നാട്ടിലെത്തുവാൻ ചില വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചനകൾ. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിയ്ക്കുമെന്നും ആരോപണം ഉയരുന്നു.

ചാൾസ് രാജകുമാരൻ രോഗവിമുക്തൻ ആയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Advertisment