യുകെ മലയാളി കാർഡിഫിലെ സുജിത് തോമസിന്റെ പിതാവിൻറെ സംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

Tuesday, March 13, 2018

കാർഡിഫ് മലയാളി അസ്സോസിയേഷൻ്റെ മുൻ പ്രസിഡണ്ട് സുജിത് തോമസിന്റെ പിതാവ് , മാർച്ച് 10 ന് നിര്യാതനായ ഞീഴൂർ ചൂരക്കാട്ടിൽ സി. യു. തോമസിന്റെ (70) സംസ്കാരം മാർച്ച് 13 ന് ചൊവ്വാഴ്ച ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

സംസ്കാര ശുശ്രുഷകൾ രാവിലെ 10 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിക്കുന്നതായിരിക്കുമെന്നു പരേതന്റെ സന്തപ്ത ഭാര്യ സിസിലി തോമസ് ഒരു ചരമകുറിപ്പിൽ അറിയിച്ചിരിക്കുന്നു.

സുജിത് തോമസ് കഴിഞ്ഞ 17 വർഷമായി യുകെയിലെ കാർഡിഫിൽ സ്ഥിരതാമസമാക്കിയിട്ട്. നീണ്ട പ്രവാസ ജീവിതം തന്റെ പിതാവുമായുള്ള ആ വലിയ സൗഹൃദവും സ്നേഹവും അലിഞ്ഞില്ലാതെ ആയി പോയി എന്ന് സുജിത് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു. ഒരു പക്ഷെ നീണ്ട പ്രവാസ ജീവിതം നമ്മുടെ എല്ലാം ജീവിതത്തിൽ എന്തൊക്കെയോ ഇല്ലാതെ ആക്കുന്നു.

തന്റെ എല്ലാമായിരുന്ന പിതാവിന്റെ വേർപാടിൽ ഒരു ശൂന്യ വിതച്ചതായി സുജിത്തിന്റെ കുറിപ്പിൽ നിഴലിച്ചിരുന്നു. സുജിത് തോമസിന്റെ പിതാവിന്റെ വിയോഗത്തിൽ കാർഡിഫിലെ മലയാളികൾ ഒന്നടങ്കം അനുശോചനം അറിയിച്ചിരിക്കുന്നു.

പരേതന്റെ മക്കൾ : സുജിത് തോമസ് (യുകെ ), ദീപ ലാലു (കോട്ടയം), സനീഷ് തോമസ് (ആസ്ട്രേലിയ).
പരേതന്റെ മരുമക്കൾ: സ്വപ്ന സുജിത് (മേക്കുന്നേൽ, പോത്താനിക്കാട്), ലാലു എബ്രഹാം (പടപുരക്കൽ, പൂഴിക്കോൽ), വിമൽ വീണ സനീഷ് (മുണ്ടപ്ലാകുഴിയിൽ, പത്തനംതിട്ട).

×