Advertisment

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ 'രാഹുൽ ഈസ് ഔർ ലീഡർ' - ആൽബം റീലീസായി

author-image
admin
New Update

- റോണി കുരിശിങ്കൽപറമ്പിൽ

Advertisment

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട് (ഐ ഓ സീ), ഓ ഐ സീ സീ അയർലണ്ടിന്റെ സഹകരണത്തോടെ നിർമ്മിച്ച ‘കോൺഗ്രസ് ഈസ് ഔർ ഫ്യൂച്ചർ, രാഹുൽ ഈസ് ഔർ ലീഡർ’ എന്ന ആൽബം റിലീസായതായി പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, സെക്രട്ടറി സാൻജോ മുളവരിക്കൽ, പി എം ജോർജുകുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, പ്രശാന്ത് മാത്യു, ബാബു ജോസഫ് എന്നിവർ അറിയിച്ചു.

ലോക ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞ ഈ ആൽബത്തിന്റെ സംവിധാനവും, രചനയും, കൊറിയോഗ്രഫിയും നിർവ്വഹിച്ചിരിക്കുന്നത് ഐ ഓ സീ യുടെ കലാ വിഭാഗം കോ ഓർഡിനേറ്ററും, രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് നിയോജക മണ്ഡലത്തിലെ കെ എസ് യൂ നേതാവും, കലാകാരനും, ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ഡീനോ ജേക്കബാണ്.

പ്രധാന ഗായിക അയർലണ്ടിൽ അറിയപ്പെടുന്ന, നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള നിധി സജേഷ്. കൂടെ പാടിയിരിക്കുന്നത് എന്നിസ് മാർട്ടിൻ, ദിയ ചാക്കോ, ആഞ്‌ജലീന ജിബി, ശ്രുതി മുളവരിക്കൽ എന്നിവരാണ്.

ഛായാഗ്രഹണവും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ഗീവർഗീസ് ജോർജും, വോയിസ് റെക്കോർഡിങ് ശ്യാം ഈസാദും, ഈണം നൽകിയിരിക്കുന്നത് ജിംസൺ ജെയിംസുമാണ്. അഭിനയിക്കുന്നവർ നരീന്ദർ ഗ്രവാൾ, എന്നിസ് മാർട്ടിൻ, ദിയ ചാക്കോ, ആഞ്‌ജലീന ജിബി, ശ്രുതി മുളവരിക്കൽ എന്നിവരാണ്.

Advertisment