നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷൻ “പൈതൃകം 2018” ഒക്ടോബർ 5, 6 ,7തീയ്യതികളിൽ ബ്രിസ്ബേനിൽ

Wednesday, September 5, 2018

– ഷിജു തോമസ്

ബ്രിസ്ബേൻ:  “പൈതൃകം 2018”, നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷൻ ബ്രിസ്ബേനിൽ ഒക്ടോബർ 5,6,7 തീയ്യതികളിൽ നടക്കും.ബി.കെ.സി.സി ആതിഥേയത്വം വഹിക്കുന്ന കൺവെൻഷൻ ഗോൾഡ് കോസ്റ്റ് ഓസ്ട്രേലിയായിൽ വച്ചായിരിക്കും നടക്കുന്നത്.
കൈയ്യെത്തും ദൂരത്തു  ഓഷ്യാനിയായിലെ ക്നാനായ മക്കൾ  അക്ഷമരായി കാത്തിരിക്കുന്ന ക്നാനായ കൺവെൻഷന് ഇനി മുപ്പതു ദിനരാത്രങ്ങൾ മാത്രം. എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയിൽ BKCC അംഗങ്ങൾ വ്യാപൃതരായിരിക്കുമ്പോൾ ലോക ക്നാനായ സമൂഹം ആകാംഷയോടെ കൌണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു.
ഓഷിയാന ക്നാനായ ചരിത്രത്തിലെ  നാഴികക്കല്ലായി മാറുന്ന പൈതൃകം 2018 നായി KCCO യുടെ 14 യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. കൺവെൻഷൻ വൻ വിജയമാക്കുവാൻ എല്ലാ ക്നാനായ മക്കളെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
×