Advertisment

സ്വപ്നം സാക്ഷാത്കരിച്ചു; യുകെയിലെ ആദ്യത്തെ ക്നാനായ മിഷൻ മാഞ്ചസ്റ്ററിൽ പ്രഖ്യാപിച്ചു

author-image
admin
Updated On
New Update

- സാജൻ ഈഴാറാത്ത്

Advertisment

മാഞ്ചസ്റ്റർ:  വിശ്വാസവും പാരമ്പര്യവും നെഞ്ചിലേറ്റിയ ക്നാനായ ജനത തങ്ങൾ ചിരകാലമായി ആഗ്രഹിച്ചിരുന്ന ക്നാനായ മിഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

publive-image

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷി നിറുത്തി ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കല്പന വികാരി ജനറാൾ റവ.ഫാ. മാത്യു ചൂരപ്പൊയ്കയിൽ വായിച്ചതോടെ മാഞ്ചസ്റ്റർ സെന്റ്.മേരീസ് ക്നാനായ മിഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സീറോ മലബാർ ക്നാനായ വികാരി ജനറാൾ ഫാ.സജി മലയിൽ പുത്തൻപുരയിലിനെ ഡയറക്ടർ ആയി നിയമിച്ചു.

ഇതേ തുടർന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും കോട്ടയം രൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയും ഷ്രൂസ്ബറി രൂപതയെ പ്രതിനിധീകരിച്ച് ഫാ.നിക്ക്, മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ മറ്റ് വൈദികരും ചേർന്ന് ആഘോഷമായ ദിവ്യബലിയർപ്പിച്ച് മിഷന്റെ ഔദ്യോഗികമായ ഉൽഘാടനം നിർവഹിച്ചു.

publive-image

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ അഭിവന്ദ്യ പിതാക്കൻമാർക്കും വൈദികർക്കും നൽകിയ സ്വീകരണങ്ങൾക്ക് ശേഷം സ്വാഗതവും തുടർന്ന് മാർ ജോർജ് ആലഞ്ചേരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയും തിരിതെളിച്ച് മിഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മാഞ്ചസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും ക്നാനായ ജനതയുടെ അജപാലനത്തിനും ആത്മീയതയിൽ വളരുവാനുമുള്ള ദൈവീക നിയോഗമാണ് സെൻറ്.മേരീസ് ക്നാനായ മിഷൻ സ്ഥാപിക്കപ്പെട്ടതിലൂടെ പൂർത്തീകരിക്കുന്നത്.

publive-image

പുതിയ മിഷൻ സ്ഥാപിക്കപ്പെട്ടതിലൂടെ യുകെയിൽ കൂടുതൽ ക്നാനായ മിഷനുകൾ പ്രഖ്യാപിക്കപ്പെടുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. മാഞ്ചസ്റ്ററിൽ ഉള്ള പുതുതലമുറയ്ക്ക് ക്നായ പാരമ്പര്യത്തിൽ വളരുവാൻ ഈ മിഷൻ പ്രചോദനമാകും.

ഇന്നലത്തെ ദിവസത്തെ ചരിത്രനിമിഷം തന്നനുഗ്രഹിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന് കോട്ടയം രൂപതയുടെയും വലിയ പിതാവ് മാർ മാത്യു മൂലക്കാട്ടിന്റെയും നന്ദിയും സ്നേഹവും മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് അറിയിച്ചു.

publive-image

മിഷൻ സ്ഥാപിതമായ ദിവസത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അഹോരാത്രം കഷ്ടപ്പെടുകയും ചെയ്ത പാരീഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ പ്രതിനിധികൾ, മതബാേധന അദ്ധ്യാപകർ, ട്രസ്റ്റിമാർ, യുകെകെസിഎ പ്രസിഡന്റ് തോമസ് തൊണ്ണമാക്കൽ, ശുശ്രൂഷകളിൽ പങ്കുചേർന്ന വിശ്വാസികൾ, എന്നിവർക്കും അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവിനും, മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനും, മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനും സർവ്വോപരി ദൈവത്തിനും മിഷൻ ഡയറക്ടർ ഫാ.സജി മലയിൽ പുത്തൻപുരയിൽ നന്ദി പറഞ്ഞു.

Advertisment