Advertisment

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കായികദിനാഘോഷവും ബാര്‍ബിക്യൂ നൈറ്റും ജൂണ്‍ 1 ശനിയാഴ്ച

author-image
admin
New Update

- റ്റോമി ജോസഫ്

Advertisment

ലെസ്റ്റര്‍:  യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനാഘോഷവും ബാര്‍ബിക്യൂ നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച നടക്കും. അഞ്ഞൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാര്‍ബിക്യൂ നൈറ്റും നടക്കുന്നത് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലും ഗ്രൌണ്ടിലുമായാണ്.

publive-image

കായിക മത്സരങ്ങളിലും ബാര്‍ബിക്യൂ നൈറ്റിലും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ കായിക ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുന്നത്. കാലത്ത് പതിനൊന്നു മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് അവസാനമായിരിക്കും ബാര്‍ബിക്യൂ നൈറ്റ്.

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയിലെ നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍ കെ സിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കിക്കൊണ്ട് എല്‍ കെ സി മെമ്പര്‍ഷിപ്പ് ക്യാമ്പൈന്‍ ഇപ്പോള്‍ നടന്നുവരികയാണ്. മേയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി എല്‍ കെ സിയുടെ വെബ്സൈറ്റ് ആയ www.leicesterkeralacommunity.org.uk എന്ന വെബ്സൈറ്റില്‍ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനും പുതിയ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനും ഉള്ള സൗകര്യം ലഭ്യമാണ്.

വെബ്സൈറ്റ് വഴിയോ എല്‍ കെ സി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെമ്പര്‍ഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്.

ജൂണ്‍ ഒന്നിന് നടക്കുന്ന കായികമേളയിലേക്കും ബാര്‍ബിക്യൂ നൈറ്റിലേക്കും എല്ലാ എല്‍ കെ സി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Advertisment