Advertisment

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം: ബിന്‍സു ജോണ്‍ പ്രസിഡന്‍റ്, ബിജു ചാണ്ടി സെക്രട്ടറി, ബിനു ശ്രീധരന്‍ ട്രഷറര്‍

author-image
admin
Updated On
New Update

- ടോമി ജോസഫ് 

Advertisment

ലെസ്റ്റര്‍:  അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 - '20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.

publive-image

പ്രസിഡണ്ടായി ബിന്‍സു ജോണ്‍, സെക്രട്ടറിയായി ബിജു ചാണ്ടി, ട്രഷറര്‍ ആയി ബിനു ശ്രീധരന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എബി കുടിലില്‍ വൈസ് പ്രസിഡന്റ് ആയും ബിന്‍സി ജോസ് ജോയിന്‍റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

publive-image

പുതിയ ഭരണസമിതിയിലെ അംഗങ്ങളും ചുമതലയും

പ്രസിഡന്റ് : ബിന്‍സു ജോണ്‍

സെക്രട്ടറി : ബിജു ചാണ്ടി

ട്രഷറര്‍ : ബിനു ശ്രീധരന്‍

വൈസ് പ്രസിഡന്റ് : എബി കുടിലില്‍

ജോയിന്‍റ് സെക്രട്ടറി : ബിന്‍സി ജോസ്

സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍സ് : എബി പള്ളിക്കര, അജീഷ് ജോസ്, ദീപ ലൂക്കോസ്

ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് : ചിത്ര സൂസന്‍ എബ്രഹാം, വര്‍ഗീസ്‌ വര്‍ക്കി, സിജിമോള്‍ ജോര്‍ജ്ജ്, സത്യന്‍ ബാലന്‍

ചാരിറ്റി കോര്‍ഡിനേറ്റര്‍സ് : ബെന്നി പോള്‍, മായ ഉണ്ണി, ബിന്‍സി ജയിംസ്

ഇന്‍വെന്‍ട്രി : ലൂയിസ് കെന്നഡി, ബിനു ശ്രീധരന്‍, വര്‍ഗീസ്‌ വര്‍ക്കി

സോഷ്യല്‍ മീഡിയ & പബ്ലിസിറ്റി : അനീഷ്‌ ജോണ്‍, ടോമി ജോസഫ്

ഐടി & വെബ്സൈറ്റ് : അശോക്‌

യുക്മ പ്രതിനിധികള്‍ : ബെന്നി പോള്‍, അനീഷ്‌ ജോണ്‍, ലൂയിസ് കെന്നഡി

ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കൂടിയ പൊതുയോഗത്തിന് മുന്നോടിയായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ മനോഹരമായ കലാസന്ധ്യയും നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.

Advertisment