Advertisment

ലണ്ടനിൽ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ യുഡിഫ് പാർലമെൻറ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

author-image
admin
New Update

- ജെയ്സൺ ജോർജ്

Advertisment

ലണ്ടന്‍:  പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും മത്സരിക്കുന്ന രാഹുൽ ഗാന്ധിയടക്കമുള്ള ഇരുപത് യുഡിഫ് സ്ഥാനാർത്ഥികളുടെയും, മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ്സിന്റെയും സഖ്യ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

publive-image

കെഎംസിസി, പ്രവാസി കേരളാ കോൺഗ്രസ്, ഗ്ലോബൽ ഇന്ത്യൻ ഫോറം പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ ലണ്ടൻ മാനോർ പാർക്കിലെ കേരളാ ഹൗസിൽ വെച്ച് നടന്ന കൺവെൻഷനിൽ നിരവധി ആളുകൾ പങ്കെടുത്തു.

publive-image

ഭാരതത്തിൽ വളർന്നു വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയ പ്പെടുത്തുന്നതിനും, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതരത്വ ജനാധിപത്യ സർക്കാർ അധികാരത്തിൽ എത്തുന്നതിനും വേണ്ടി ശക്തമായ ക്യാമ്പയിൻ നടത്താൻ സമ്മേളനത്തിൽ പങ്കെടുത്തവർ തീരുമാനമെടുത്തു.

publive-image

കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഫേസ്ബുക് വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കേരളത്തിലെ ഇരുപത്‌ പാർലമെൻറ് മണ്ഡലങ്ങളെയും യുഡിഫ് സ്ഥാനാർഥികളെയും പരിചയപ്പെടുത്തികൊണ്ട് വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു.

publive-image

ഒഐസിസി ലണ്ടൻ റീജിണൽ ചെയർമാൻ ടോണി ചെറിയാൻ സദസ്സിന് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജെയ്സൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു, ഒഐസിസി നേതാക്കളായ ഗിരി മാധവൻ, തോമസ് പുളിക്കൻ, അനു ജോസഫ്‌, എബി സെബാസ്റ്റ്യൻ, ഡോ: ജോഷി ജോസ്, നിഹാസ് റാവുത്തർ കുമാർ സുരേന്ദ്രൻ, പ്രസാദ് കൊച്ചുവിള, ബിജു ഗോപിനാഥ്, ജൂസാ മരിയ, നജീബ് രാജ , എബ്രഹാം വാഴൂർ, ജോസഫ് കൊച്ചുപുരയ്ക്കൽ, ശാരിക അമ്പിളി, ആയിഷ ലാറ, ഗ്ലോബൽ ഇന്ത്യൻ ഫോറം പ്രതിനിധി ഡോ : മനീഷാ ജാനിഷ്, കെഎംസിസി പ്രതിനിധികളായ സഫീർ എന്‍ കെ, മുനീർ, ജുനൈദ്‌, പ്രവാസി കേരളാ കോൺഗ്രസ് പ്രതിനിധി തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഒഐസിസി പ്രതിനിധി ജിജി വർഗീസ്‌ സമ്മേളനത്തിന് നന്ദി പറഞ്ഞു.

publive-image

publive-image

publive-image

publive-image

Advertisment