എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു

Wednesday, May 16, 2018

മാഞ്ചസ്റ്റർ:  അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ) സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗൽ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ തമ്പി ജോസ് ഉദ്ഘാടനം ചെയ്തു.

എം.എം.സി.എ. പ്രസിഡൻറ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച ആഘോഷങ്ങൾക്ക്  ജൂഡി ഷാജി നേതൃത്വം നല്കി.

ജൂഡി ഷാജി നഴ്‌സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പങ്കെടുത്തവരെല്ലാം തിരിതെളിച്ച് പിടിച്ച് നഴ്സസ് ദിനത്തിന്റെ ഗാനം ആലപിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ തമ്പി ജോസ്, ഡോ.ഡില്ലാ ജോസ്, ഫിലിപ്പ് കൊച്ചെട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സെമിനാർ ഉയർന്ന നിലവാരം പുലർത്തിയതും, വലിയ വിജയവുമായിരുന്നു, എന്നതിലുപരിയായി പങ്കെടുത്ത എല്ലാവർക്കും തികഞ്ഞ സംതൃപ്തി നല്കിയ ഒരു ദിവസമായിരുന്നു. നഴ്സസ് ഡേ പുരസ്കാരങ്ങൾക്ക് ഡോ.ഡില്ലാ ജോബി, റിൻസി സജിത്, ശോഭാ മനീഷ്, ഷിജി സുധീഷ് എന്നിവർ അർഹരായി.

എം.എം.സി.എ മുൻ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാർ പി.കെ, ട്രഷറർ സാബു ചാക്കോ, കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, റോയ് ജോർജ്, ജോബി രാജു, മോനച്ചൻ ആന്റണി, ജോബി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. പങ്കെടുത്തവർക്കും, സഹകരിച്ചവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

×