Advertisment

എം.എം.സി.എയുടെ ഏകദിന വിനോദയാത്ര; പ്രകൃതി ഭംഗി ആസ്വദിച്ചും പട്ടം പറത്തിയും ഇളം വെയിലേറ്റും നീന്തിത്തുടിച്ചും അവിസ്മരണീയമായി

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഏകദിന വിനോദയാത്ര പങ്കെടുത്തവർക്കെല്ലാം മനം നിറയെ സന്തോഷവും അതിലേറെ വിത്യസ്തമായ ഒരു അനുഭവവുമായി മാറി. യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടിയിൽ മനസ്സിന് കുളിർമ പകർന്ന്, മാനസിക പിരിമുറുക്കങ്ങൾക്ക് അവധി കൊടുത്ത്, ഭൂമിദേവത കനിഞ്ഞനുഗ്രഹിച്ച നോർത്ത് വെയിൽസിലെ അതിമനോഹരമായ പ്രദേശങ്ങളിലൂടെയുള്ള യാത്ര കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.

Advertisment

publive-image

രാവിലെ വിഥിൻഷോ സെൻറ്.ജോൺസ് സ്കൂളിന്റെ മുൻവശത്തു നിന്നും നൂറ്റി നാല്പതോളം പേർ... അംഗങ്ങളും, കുട്ടികളും, നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൾ എന്നിവരൊന്നിച്ച് ആരംഭിച്ച യാത്ര ആദ്യം ക്ലാൻബറീസ് എന്ന സുന്ദരമായ സ്ഥലത്തേക്കായിരുന്നു. യാത്രയിലുടനീളം പാട്ടു പാടിയും, കടങ്കഥകൾ പറഞ്ഞും പരാതിയും പരിഭവവുമില്ലാതെ സന്തോഷത്തോടെയുള്ള യാത്ര.

മലനിരകളും, തടാകങ്ങളും, തുരങ്കവും, റെയിൽ യാത്രയും, കരിങ്കൽ സ്ലേറ്റ് നിർമ്മാണ ഫാക്ടറിയും എല്ലാ അർത്ഥത്തിലും പ്രകൃതി സുന്ദരമായ ക്ലാൻബറീസ് എന്ന പ്രദേശത്ത് പത്ത് മണിയോടെ എത്തിച്ചേർന്നു.ഓരോ ഗ്രൂപ്പും തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് തിരിച്ചു. ഏകദേശം രണ്ട് മണി വരെ ക്ലാൻസീന്റെ മനോഹാരിത നുകർന്ന ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണ ശേഷം അടുത്ത സ്ഥലമായ ബ്യൂമറീസ് ബീച്ചിലേക്ക് പുറപ്പെട്ടു.

ബീച്ചിലെത്തി പട്ടം പറത്തിയും നീന്തിത്തുടിച്ചും കളികളിലേർപ്പെട്ടും കുറേപ്പേർ ചിലവഴിച്ചപ്പോൾ മറ്റ് ചിലർ ഇളം വെയിൽ കായുന്നതും കാണുന്ന മനോഹര കാഴ്ചയാണ് അന്നത്തെ സായാഹ്നത്തിൽ കാണാൻ കഴിഞ്ഞത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ് ക്രിക്കറ്റ് കളിയിലേർപ്പെട്ടും കുട്ടികൾ മണലിൽ സാൻ കാസിലുണ്ടാക്കിയും, കടലിലെ വെള്ളത്തിൽ കളിച്ചു രസിച്ചും, സിമ്മിംഗ് പൂളിൽ നീന്തിത്തുടിച്ചും, ആൺകുട്ടികളുടെ പുരുഷൻമാരും ചേർന്നതോടെ ക്രിക്കറ്റ് കളി ആവേശമാക്കിയും ഒരു അടിപൊളി ട്രിപ്പിനാണ് ഏവരും പങ്കാളികളായത്.

എം.എം.സി.എ യുടെ വിനോദയാത്രയ്ക്ക് അലക്സ് വർഗ്ഗീസ്, ഹരികുമാർ പി കെ, ജനീഷ് കുരുവിള, സജി സെബാസ്റ്റ്യറ്റ്യൻ, സാബു ചാക്കോ, ജോബി മാത്യു, മോനച്ചൻ ആന്റണി, ബിജു. പി.മാണി, റോയ് ജോർജ്, ജോബി രാജു തുടങ്ങിവർ നേതൃത്വം കൊടുത്തു. യാത്രയിലും മറ്റ് സൗകര്യങ്ങളിലും പങ്കെടുത്തവരെല്ലാവരും തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഏകദിന വിനോദയാത്ര വിജയമാക്കിയ എല്ലാ അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

Advertisment