Advertisment

നീനാ കൈരളി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഉജ്വലമായി കൊണ്ടാടി

author-image
admin
New Update

- ജോബി മാനുവൽ

Advertisment

നീനാ:(കൗണ്ടി ടിപ്പററി)  പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ്‌ 11 ന് നീനാ കൈരളി ആഘോഷിച്ചു.

publive-image

നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ , ഗാനാലാപനങ്ങൾ, ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്കിറ്റുകൾ, വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സമ്പുഷ്ടമായി. തുടർന്ന് ഫാ.റെക്സൻ ചുള്ളിക്കൽ 'ലക്കി ഫാമിലി നറുക്കെടുപ്പ്' നടത്തുകയും ഈസ്റ്റർ, വിഷു സന്ദേശം നൽകുകയും ചെയ്തു.

publive-image

കൂടാതെ അയർലണ്ടിലും, യു.കെ.യിലും ഏറെ പ്രശസ്തനും അവാർഡ് വിന്നിങ് മജീഷ്യനുമായ 'Steve Spade'ന്റെ മാജിക്‌ ഷോ ഇത്തവണത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

publive-image

ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് എത്തിച്ച മാജിക്‌ വിസ്മയം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. കലാപരിപാടികൾക്കും, മാജിക്‌ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

publive-image

നീനാ കൈരളി 2018 /19 വർഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്,രാജേഷ് അബ്രഹാം,നിഷ ജിൻസൺ, ജോസ്‌മി ജെനിൽ എന്നിവർ ആഘോഷപരിപാകൾക്ക് നേതൃത്വം നൽകി.

publive-image

publive-image

Advertisment