Advertisment

ഓ ഐ സി സി ഗ്രെറ്റർ മാഞ്ചസ്റ്റർ കമ്മിറ്റി നിലവിൽ വന്നു. സോണി ചാക്കോ പ്രസിഡന്റ്

author-image
admin
New Update

മാഞ്ചസ്റ്റർ:  ഓ ഐ സി സി യുടെ പ്രെവർത്തനങ്ങൾ യു കെ യിലെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കമ്മിറ്റികൾക്ക് രൂപം കൊടുക്കുകയാണ് നേതൃത്വം. അതിന്റെ ഭാഗമായി കഴിഞ്ഞ 28ആം തീയതി മാഞ്ചസ്റ്ററിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ നാഷണൽ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്.

Advertisment

മാഞ്ചസ്റ്ററിലെ മലയാളികൾക്ക് സുപരിതനായ സോണി ചാക്കോ പ്രെസിഡന്റായി നിയമിതനായപ്പോൾ വൈസ് പ്രെസിഡന്റായി ഷൈനു ക്ലെയർ മാത്യുസും മാത്യു ജോസെഫും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പുഷ്പരാജും ജോയിന്റ് സെക്രട്ടറി മാരായി ലിറ്റോ ടൈറ്റസും ജോണി ഇലവൻകലും നിയമിതരായി.

publive-image

സോബിൻ പനച്ചിപ്പുറമാണ് ട്രെഷറർ. ജോയിന്റ് ട്രെഷറർ റോയ് സാമുവേൽ, പ്രൊ കോർഡിനേറ്റർ ബെന്നി ജോസഫ്, ജിന്റോ ജോസഫ്, ജോമി സേവ്യർ എന്നുവരും എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൈസൺ ജോസെഫ്, ജോർജ് തോമസ്, ഷാജി പാലത്തുങ്കൽ, ലിജോ തോമസ് തുടങ്ങി 15അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്കു ഓ ഐ സി സി യു കെ യുടെ കൺവീനർ ടി.ഹരിദാസ്, ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് തുടങ്ങിയ ദേശീയ നേതാക്കള്‍ അനുമോദിച്ചു. മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിൽ ശക്തമായ സ്വാധീനമാകാൻ പുതിയ കമ്മിറ്റിക്കു കഴിയട്ടെയെന്നു നാഷണൽ കമ്മിറ്റി ആശംസിച്ചു.

Advertisment