Advertisment

ഇൻഡസിന്റെ അതിഗംഭീര ഓണാഘോഷത്തിൽ മതിമറന്നു നനീട്ടൺ മലയാളികൾ - വേറിട്ട അനുഭവമായി യുകെയിലെ ആദ്യ സാംസ്‌കാരിക ഘോഷയാത്ര

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

നിയാഴ്ച നടന്ന പുതുമയാർന്ന ഓണാഘോഷ പരിപാടികൾ നനീട്ടനിലെ മലയാളികൾക്ക് വേറിട്ട കാഴ്ച്ചാനുഭവം സമ്മാനിച്ചു. രാവിലെ 10 മണിക്കു കുട്ടികളുടെ ഗെയിംസോടു ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിക്കും വരെ സകല മലയാളികളും ഒരേ മനസോടെ പങ്കെടുത്തു. ഓണം എന്ന മലയാളികളുടെ ഏറ്റവും വലിയ ആഘോഷം അതിന്റെ എല്ലാ അർത്ഥത്തോടും ചൈതന്യത്തോടും കൂടെ നനീട്ടൻ മലയാളികൾ കൊണ്ടാടി.

Advertisment

publive-image

യു കെ മലയാളി അസോസിയേഷനുകൾ ഇതുവരെ നടത്തി പരിചയിക്കാത്ത സാംസ്‌കാരിക ഘോഷയാത്ര ഇതിവൃത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധ നേടി. പുലികളി, പരിചമുട്ടുകളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മാവേലി മന്നനെ സ്വീകരിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജിൻസി ജിറ്റോ ഓണം ഗാനമാലപിച്ചു.

publive-image

ബിനു മുപ്രാപ്പള്ളി ഹൃദ്യമായി സ്വാഗതം ആശംസിച്ചു. ഫാ. സൈമൺ ഹാൾ മലയാളികളുടെ ഈ ഒത്തൊരുമയെയും ലോകത്തിന്റെ ഏതു കോണിലായാലും ഓണം ആഘോഷിക്കാനുള്ള മനസിനെയും അഭിനന്ദിച്ചു. ഓണം ആഘോഷത്തോട് അനുബന്ധിച്ചു നടന്ന ബാഡ്മിന്റൺ, ചീട്ടുകളി, മറ്റു ഗെയിംസുകൾ, പാർലമെന്റ് ഇലക്ഷന് പ്രവചനമത്സരം തുടങ്ങിയയുടെ വിജയികളുള്ള സമ്മാനങ്ങൾ വിതരണം ചെയ്യപ്പെട്ടു.

publive-image

വിഭവസമൃദ്ധമായ ഓണം സദ്യ, മെഗാ അന്താക്ഷരി, മലയാളം സിനിമയുടെ ഗാന-കോമഡി രംഗങ്ങളുടെ അഭിനയമത്സരം, വടംവലി എന്നിവ സകല മലയാളികളുടെയും മനസും വയറും നിറച്ചു. മികച്ച കാലാവസ്ഥ എല്ലാ പരിപാടികളുടെയും നടത്തിപ്പിനും ആസ്വാദനത്തിനും അങ്ങേയറ്റം വഴിതെളിച്ചു.

publive-image

അങ്ങനെ നനീട്ടൻ മലയാളികളുടെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന ഒരു ഓണാഘോഷം പൊടിപൊടിച്ചു. ബിനു മുപ്രാപ്പള്ളി, മെൽവിൻ ടോം, ബീന സെൻസ്, ഹൈമ ഫെലിക്സ് തുടങ്ങിയ ഇൻഡസ് അസോസിയേഷൻ കമ്മീറ്റി അംഗങ്ങൾ എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

publive-image

publive-image

publive-image

Advertisment