Advertisment

യുക്മ കേരളാപൂരം വള്ളംകളി 2019 അഞ്ചാം ഹീറ്റ്സിലെ ജലരാജാക്കന്മാര്‍

author-image
admin
Updated On
New Update

- ജയകുമാർ നായർ

Advertisment

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.

യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.

publive-image

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.

പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ) മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .

പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്‌ .അഞ്ചാം ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്സ് 5

1 കായിപ്രം -സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്റ്രി -ബാബു കളപ്പുരയ്ക്കല്‍

2. ആര്‍പ്പൂക്കര -കേംബ്രിഡ്ജ് സിറ്റി ബോട്ട് ക്ളബ്ബ് - കൌണ്‍സിലര്‍ തിട്ടാല

3. നെടുമുടി - റാന്നി ബോട്ട് ക്ളബ്ബ് -സുധിന്‍ എം ഭാസ്ക്കര്‍

4.കുമരംകരി ഇപ്സ്വിച് ബോട്ട് ക്ലബ്ബ് - ഷാജു കടമറ്റം

കഴിഞ്ഞ വര്‍ഷത്തെ വള്ളം കളിയില്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഫൈനലില്‍ മൂന്നാം സ്ഥാനം നേടിയ സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്റ്രി ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള കഠിന പരിശീലനത്തിലാണ്. യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത് മുന്‍ വര്‍ഷങ്ങളിലേതു പോലെ ബാബു കളപ്പുരയ്ക്കല്‍ ആണ്. ടീമിന്‍റെ സ്പോണ്‍സേഴ്സ് അലൈഡ് ഫിനാന്‍സിയെഴ്സ് ആണ്.

യുകെ മലയാളികളുടെ അഭിമാനമായ കേംബ്രിഡ്ജിലെ മലയാളി കൌണ്‍സിലര്‍ ബൈജു തിട്ടാല നയിക്കുന്ന കേംബ്രിഡ്ജ് സിറ്റി ബോട്ട് ക്ലബ് വള്ളം കളിക്കെത്തുന്നത് ആര്‍പ്പൂക്കര വള്ളവുമായിട്ടാണ്. കിരീട നേട്ടത്തില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ദൃഡ നിശ്ചയത്തില്‍ ആണ് കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ ടീമംഗവും.MARIE DE LOUISE SOLICITORS ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്.

പമ്പയുടെ ഓളങ്ങളെ കീറിമുറിച്ചു കുതിച്ചു പാഞ്ഞ ചരിത്ര പിന്‍ബലവുമായി ആറന്മുള ,അയിരൂർ പുതിയകാവ് ,റാന്നി വള്ളം കളികളിൽ പങ്കെടുത്ത തുഴക്കാരുടെ പരിചയ സമ്പത്തുമായാണ് റാന്നി ബോട്ട് ക്ലബ് നെടുമുടി വള്ളവുമായി ഇത്തവണ വള്ളം കളിക്ക് എത്തുന്നത്‌. യുകെ യിലെ റാന്നി മലയാളികളുടെ കൂട്ടായ്മ മത്സരത്തിനിറകുബോൾ ഇത്തവണ മത്സരം കടുക്കും . സുധിന്‍ എം ഭാസ്ക്കര്‍ ക്യാപ്റ്റനായ ടീമിന്‍റെ സ്പോണ്‍സേഴ്സ് സെന്റ്‌ ജോണ്‍സ് ട്രാവല്‍സ് ആണ്.

പ്രശസ്തമായ കുമരങ്കരിയുടെ പേരിലുള്ള വള്ളം തുഴയുവാനെത്തുന്നത് പോരാട്ടവീര്യമേറെയുള്ള ഇപ്സ്വിച്ച് ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്.കഴിഞ്ഞ തവണ ശക്തമായ പ്രകടനം കാഴ്ചവെച്ച ഇപ്സ്വിച്ച് ബോട്ട് ക്ലബ് ഇത്തവണ കരുത്തുറ്റ പ്രകടനം പുറത്തെടുക്കും എന്നു കരുതാം .ഷാജു കടമറ്റം നയിക്കുന്ന ടീമിന്‍റെ സ്പോണ്‍സേഴ്സ് പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസ്റ്റെഴ്സ് ആണ് .

യുക്മ കേരളപൂരം - 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക:

മനോജ് കുമാർ പിള്ള - 07960357679

അലക്സ് വർഗ്ഗീസ് - 07985641921

എബി സെബാസ്റ്റ്യൻ - 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

MANVERS LAKE,

STATION ROAD,

WATH UPON DEARNE,

ROTHERHAM,

SOUTH YORKSHIRE,

S63 7DG.

അവസാന ഹീറ്റ്സിലെ ജലരാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങൾ നാളെ.

Advertisment