Advertisment

അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മാഞ്ചസ്റ്റർ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം..

author-image
admin
Updated On
New Update

തങ്കച്ചൻ എബ്രഹാo (സെക്രട്ടറി, നോർത്ത് വെസ്റ്റ് റീജിയൻ)

Advertisment

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ വിഥിൻഷോയിലെ ഫോറം സെൻററിൽ മലയാളികൾ ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്റെ സംഘാടക മികവിന് കാണികളിൽ നിന്നും അഭിനന്ദന പ്രവാഹം. ഉച്ചയോടെ രഞ്ജിത്ത് ഗണേഷ്, ജിക്സി എന്നിവർ ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡൻറ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

യുക്മ ഫാമിലി ഫെസ്റ്റ് ജനറൽ കൺവീനററും യുക്മ ട്രഷററുമായ അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുക്മ സെക്രട്ടറി റോജിമോൻ വറുഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ഷീജോ വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു.

publive-image

യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികളും പ്രധാന സ്പോൺസർമാരും യുക്മ ഫെസ്റ്റിന്റെ വേദിയിയിൽ നിറസാന്നിധ്യമായി. അശ്വിൻ, റിയാ രഞ്ജിത്ത് എന്നിവർ അവതാരക വേഷം ഭംഗിയായി കൈകാര്യം ചെയ്തു. ഡോ. ദീപാ ജേക്കബ്, സിന്ധു ഉണ്ണി എന്നിവർ പരിപാടികൾ ക്രമീകരിച്ചു.

ഡിജിറ്റൽ സാങ്കേതിവിദ്യയുടെ മികവോടെ, അകമ്പടിയോടെ പ്രൊഫഷണർ അവാർഡ് നൈറ്റുകളോട് കിടപിടിക്കത്ത രീതിയിൽ ആദ്യമായി യുക്മ വേദിയിൽ അരങ്ങേറിയ യുക്മ ഫാമിലി ഫെസ്റ്റ് കാണികൾക്ക് അവാച്യമായ അനുഭൂതിയാണ് സമ്മാനിച്ചത്.

publive-image

അനുഗ്രഹീത കലാകാരി സ്റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിച്ച വെൽക്കം ഡാൻസോടുകൂടി ആരംഭിച്ച കലയുടെ ഒരു ദിവസത്തിന് പരിസമാപ്തി കുറിച്ചപ്പോൾ രാത്രി എറെ വൈകിയിരുന്നു. കുട്ടികളും മുതിർന്നവരുമുൾപ്പടെ വേദിയിൽ അരങ്ങേറിയ പാട്ടും ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാൻസും കോമഡിയും നാടകവും ഉൾപ്പെടുന്ന കലപരിപാടികളെല്ലാം ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.

മാഞ്ചസ്റ്റർ മേളം രാധേഷ് നായരുടെ നേതൃത്വത്തിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കാണികൾക്ക് മേളപ്പെരുമയൊരുക്കിയപ്പോൾ, ഡോ. സിബി വേകത്താനത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ട്രാഫോർഡ് നാടക സമിതിയുടെ കലാകാരൻമാർ അവതരിപ്പിച്ച "സിഗററ്റ് കൂട്" നാടകം പ്രൊഫഷണൽ നിലവാരം പുലർത്തുകയുണ്ടായി.

publive-image

എം.എം.സി.എ വനിതകൾ അവതരിപ്പിച്ച തിരുവാതിര തുടങ്ങി പരിപാടികൾ അവസാനിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. കലാപരിപാടികളുടെ ഇടവേളകളിൽ അവാർഡ് ദാന ചടങ്ങുകളും നടന്നു.

മോഹൻലാലിന്റെ ശബ്ദം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ അശോക് ഗോവിന്ദ് നിരവധി കലാകാരൻമാരുടെ ശബ്ദവും അനുകരിക്കുകയുണ്ടായി. രെഞ്ജു ജോർജിന്റെ കീബോർഡിലെ പ്രകടനം തുടങ്ങി പാട്ടും നൃത്തവുമായി മാഞ്ചസ്റ്ററിനെ രസിപ്പിച്ച, തൃസിച്ചിച്ച, സന്തോഷത്തിലാറാടിപ്പിച്ച ദിവസമായിരുന്നു യുക്മ ഫാമിലി ഫെസ്റ്റ് എന്നതിൽ എല്ലാവരും ഏകമനസോടെ യോജിക്കുന്നു.

publive-image

പ്രവേശനം തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടി മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരുന്നു. അവസാനത്തെ പരിപാടി ഗംഭീരമാക്കുവാൻ നടത്തിയ കഠിന പരിശ്രമം വിജയത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് മാമ്മൻ ഫിലിപ്പും സംഘവും.

യുക്മ ഫാമിലി ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും, കലാകാരികൾക്കും, ദേശീയ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും എല്ലാറ്റിനുമുപരിയായി ഫോറം ഹാളിലേക്ക് ഒഴുകിയെത്തിയ കാണികൾക്കും യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി യുക്മ ഫെസ്റ്റ് ജനറൽ കൺവീനർ അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷീജോ വർഗ്ഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ നന്ദി രേഖപ്പെടുത്തി.

publive-image

publive-image

publive-image

Advertisment