Advertisment

പാട്ടിന്റെ പാലാഴി തീർക്കാൻ അനുഗ്രഹീത കലാകാരൻമാർ: സന്ദർലാൻഡ്, സാൽഫോർഡ്, വാറിംഗ്ടൺ അസോസിയേഷനുകളിൽ നിന്നും നൃത്ത സംഘങ്ങൾ.. യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ..

author-image
സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Updated On
New Update

മാഞ്ചസ്റ്റർ:  യുക്മ ഫെസ്റ്റിന് അരങ്ങുണരാൻ ഇനി രണ്ട് നാൾ കൂടി. മാഞ്ചസ്റ്ററിലെ ചരിത്ര പ്രസിദ്ധമായ ഫോറം സെന്ററിന്റെ വേദിയിൽ കലയുടെ ഉത്സവത്തിന് ശനിയാഴ്ച അരങ്ങുണരും.

Advertisment

publive-image

യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിനാളുകൾ പങ്കെടുക്കുന്ന യുക്മ ഫെസ്റ്റിൽ, നിരവധി കലാപരിപാടികൾ കാണികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. തികച്ചും സൗജ്യമായി ആഹ്ളാദിച്ചുല്ലസിക്കാൻ പ്രമുഖ അസോസിയേഷനുകളിൽ നിന്നും മികച്ച കലാകാരൻമാർ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി.

യുക്മ പ്രസിഡന്റ് ശ്രീ.മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ സമിതിയുടെ അവസാന പരിപാടി എന്ന നിലയിലും യുക്മ ഫെസ്റ്റിന് വളരെയധികം പ്രാധാന്യം കൈവന്നിരിക്കുകയാണ്.

publive-image

യുക്മ ഫെസ്റ്റിന്റെ വേദിയിൽ കഴിഞ്ഞ വർഷങ്ങളിലെ യു കെ മലയാളി സമൂഹത്തിലെ വിത്യസ്ത മേഖലകളിലെ പ്രമുഖരെ ആദരിക്കുവാനുള്ള വേദി കൂടിയാവും യുക്മ ഫാമിലി ഫെസ്റ്റ്. ഈ വർഷം ആദ്യമായി യുക്മ യൂത്ത് ഏർപ്പെടുത്തിയ എ ലെവൽ, ജി.സി.എസ്.ഇ പരീക്ഷകളിലെ ഉന്നത വിജയം നേടിയ മിടുക്കൻമാരെയും മിടുക്കികളെയും ആദരിക്കുവാനുള്ള വേദി കൂടിയായി യുക്മ ഫെസ്റ്റ് മാറും.

ഇന്ന് പരിചയപ്പെടുത്തുന്ന കലാകാരൻമാർ സാൽഫോർഡ്, വാറ്റിംഗ്ടൺ, സന്ദർലൻഡ് അസോസിയേഷനുകളിൽ നിന്നുമുള്ളവരാണ്.മലയാളി അസോസിയേഷൻ സന്ദർലൻഡിൽ നിന്നും അമല ബെന്നി, റോഷ്നി റെജി, അനന്യ ബെന്നി എന്നിവരടങ്ങുന്ന സംഘം ക്ലാസിക്കൽ നൃത്തവുമായി വേദിയിലെത്തും. പ്രസിഡന്റ് റെജി തോമസിന്റെ നേതൃത്വത്തിൽ വലിയൊരു സംഘമാണ് യുക്മ ഫെസ്റ്റിന് എത്തിച്ചേരുക.

publive-image

യുക്മ സ്റ്റാർ സിംഗർ വിജയി ഹളളിൽ നിന്നുമുള്ള സാൻ ജോർജ്, മാഞ്ചസ്റ്ററിലെ ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, റിൻസി മോൾ മനു, നിക്കി ഷിജി, കേംബ്രിഡ്ജിൽ നിന്നുമുള്ള ടെസാ സൂസൻ ജോൺ, ഫിയോണാ ബിജു, കാർഡിഫിൽ നിന്നും അനീഷാ ബെന്നി എന്നിവർ യുക്മ ഫെസ്റ്റ് വേദിയെ സംഗീത സാന്ദ്രമാക്കും.

publive-image

സാൽഫോർഡ് മലയാളി അസോസിയേഷനിൽ നിമ്മി ബിജു, സാറാ ബിനു, ജാനീൻ എന്നിവർ കൈത് ലിൻ ജോസ്, നെയ്ഡാ രാജു, മരിയ ജോബി, ജോനിറ്റ ജിൻസ്, അനബെൽ ജിജി ജോർജ്, അലക്സിയ കൊച്ചറ തുടങ്ങിയവരും അലീഷാ ബിനോയ്, അമെൻഡാ മാനുവേൽ, ആഷ്ലൻ സിബി, മെർലീനാ സിജു, നിമ്മി ബിജു, സാറാ ബിനു, ആഞ്ചെലാ ടോം, അലക്സാ ജോസഫ്, സാന്ദ്രാ സോണി, സോണാ ബിജു, ക്രിസ്റ്റീനാ ലിജോ, ആൻ ലാജു, എലീനാ ലാജു എന്നിവരും അലീനാ ടോം, അന്നലീന സിജു, ദെവീനാ ഡെനി, ഡിയോണ ഡെന്നി, ജെനീറ്റാ ജിൻസ്, ക്രിസ്റ്റാ ബിജു, കരീനാ തോമസ്, മരിയ ജോബി, നയ്ഡാ രാജു, നേഹാ ബിജു, ഒലിവിയ സിബി, ഇസബെല്ലാ സെഹറീൻ തുടങ്ങിയവരുൾപ്പെട്ട കലാകാരൻമാർ യുക്മ ഫെസ്റ്റിന്റെ വേദിയിൽ എത്തിച്ചേരും.

publive-image

വാറിംഗ്ടൺ മലയാളി അസോസിയേഷനിൽ നിന്നും ഒലിവിയ, എലൈൻ, അനോറ, അനീറ്റാ, ക്രിസ്റ്റീനാ, ഫിയ, പാർവ്വതി, ടിയ എന്നിവരുടെ ബോളിവുഡ് ഫ്യൂഷൻ ഡാൻസും, അലക്സ്, ടോം, ജോയൽ, അമൽ, ലിയോൺ, ബാസിൽ, റിച്ചാർഡ്, എൽവിൻ തുടങ്ങിയവരും, മിയാ, ലക്ഷ്മി, സിയാ, റിയാ, ഫിയോണാ, ഇസബെൽ, റിൻസി എന്നിവരും അനീഷാ, അനയാ, മിവെൽ, റിമാ തുടങ്ങിയവരും ആണ് വേദിയിൽ കാണികളെ ആനന്ദിപ്പിക്കാനെത്തുക.

publive-image

യുക്മ ഫെസ്റ്റ് പരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീളുന്ന ഒരു മുഴു ദിന പരിപാടിയായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ 10000 വാട്ട് സൗണ്ട് ഉൾപ്പെടെയാണ് പരിപാടി നടത്തുന്നത്. കളർ മീഡിയ ലണ്ടനും, ജാസ് സൗണ്ടുമാണ് പരിപാടികൾക്ക് പിന്തുണ നൽകുന്നത്.

publive-image

യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയിൽ തന്നെയായിക്കും അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ് സ്പോൺസർ ചെയ്യുന്ന യുക്മ യുഗ്രാൻറിന്റെ നറുക്കെടുപ്പും നടക്കുക. ടിക്കറ്റുകൾ കൈവശം ഉള്ള എല്ലാവരും ശനിയാഴ്ച മടക്കി നൽകണമെന്ന് യുക്മ യുഗ്രാൻറിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറർ ജയകുമാർ നായർ അറിയിച്ചു.

publive-image

മാഞ്ചസ്റ്റർ മേളത്തിന്റെ ചെണ്ടമേളം, മാർവിൻ ബിനോയുടെ മാജിക്, അശോക് ഗോവിന്ദിന്റെ കോമഡി, കീബോർഡിൽ രെഞ്ജു ജോർജിന്റെ പ്രകടനം, ട്രാഫോർഡ് കലാ സമിതിയുടെ "സിഗററ്റ് കൂട്" നാടകം തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് യുക്മ ഫെസ്റ്റിന്റെ വേദിയിൽ നിങ്ങൾക്കായി വിസ്മയ കാഴ്ചയൊരുക്കുക.

publive-image

പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും എല്ലാവരെയും ഫോറം സെൻററിലേക്ക് ക്ഷണിക്കുന്നതായി യുക്മ ഫാമിലി ഫെസ്റ്റ് ജനറൽ കൺവീനർ അലക്സ് വർഗ്ഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

അലക്സ് വർഗ്ഗീസ് - 07985641921

ഷീജോ വർഗ്ഗീസ് - 07852931287.

Advertisment