Advertisment

യുക്മ കേരളപൂരം വള്ളംകളി - യുകെയിലെ "പൂരങ്ങളുടെ പൂര"ത്തിന് അഴകേകാൻ നൂറുകണക്കിന് മലയാളി മങ്കമാർ അണിചേരുന്ന മെഗാതിരുവാതിരയും

author-image
സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Updated On
New Update

മാസം 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇൻഡ്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന "യുക്മ കേരളപൂരം" വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

Advertisment

publive-image

യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ യുകെ മലയാളി സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര ആഗസ്റ്റ് 31 ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്ത്രീകളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത തിരുവാതിര ചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.

24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം കൂടുതൽ ഹീറ്റ്‌സുകളിൽ മത്സരിച്ചു മികവുതെളിയിക്കുവാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. അയ്യായിരത്തിലധികം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2019, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോർഡിനേഷൻ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയൺ:-

സോണിയ ലുബി (ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ)

ബീനാ രഘുനാഥൻ (എൻഫീൽഡ് മലയാളി അസോസിയേഷൻ)

ആർച്ചാ അജിത്ത്, ലിബി ജോമി, ജോസ്ന എലിസബത്ത് (എഡ്മണ്ടൻ മലയാളി അസോസിയേഷൻ)

സൗത്ത് ഈസ്റ്റ് റീജിയൺ:-

സുജ ജോഷി (സഹൃദയ, കെന്റ്)

റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷൻ)

അന്നമ്മ ജോസഫ് (ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ)

സ്മിതാ പോൾ (ഡോർസെറ്റ് കേരളാ കമ്യൂണിറ്റി)

നോർത്ത് വെസ്റ്റ് റീജിയൺ:-

ആൻസി ജോയ് (എം.എം.സി.എ)

സോഫിയ ബിജു (സാൽഫോർഡ് മലയാളി അസോസിയേഷൻ)

സൗമ്യ അനിൽ ( ജവഹർ ബോട്ട് ക്ലബ്ബ്, ലിവർപൂൾ)

സിന്ധു ഉണ്ണി (സാൽഫോർഡ് മലയാളി അസോസിയേഷൻ)

പമീലാ പീറ്റർ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ)

ഷാന്റി ഷാജി (ഓൾഡാം മലയാളി അസോസിയേഷൻ)

സൗത്ത് വെസ്റ്റ് റീജിയൺ:-

ബെറ്റി തോമസ് (ഒരുമ, ബെറിൻസ്ഫീൽഡ്)

രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റർ ഷെയർ)

മേഴ്സി സജീഷ് ( എസ്.എം.എ. സാലിസ്ബറി)

രേഖാ കുര്യൻ (ഓക്സ്ഫോർഡ് മലയാളി സമാജം)

മിഡ്‌ലാൻഡ്‌സ് റീജിയൺ:-

വീണാ പ്രശാന്ത് (എഡിംഗ്ടൺ)

ഷൈനി ബിജോയ് (നോട്ടിംങ്ഹാം)

ട്രീസാ ഡിക്സ് (നോട്ടിംങ്ഹാം)

ഷൈജാ നോബി (വൂസ്റ്റർ)

വെൽകി രാജീവ് (സട്ടൻ കോൾ ഫീൽഡ്)

ബീനാ നോയൽ ( ബി.സി.എം.സി)

യോർക് ഷെയർ & ഹംമ്പർ റീജിയൺ:-

ലീനുമോൾ ചാക്കോ (സ്കന്തോർപ്പ്)

അമ്പിളി മാത്യൂസ് (സ്കന്തോർപ്പ്)

സീനാ സാജു ( ഷെഫീൽഡ്)

ആനി പാലിയത്ത് (ഷെഫീൽഡ്)

അനു ലിബിൻ (ഷെഫീൽഡ്)

വെയിൽസ് റീജിയൺ:-

റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

സെലിൻ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

ഇനിയും മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിൽ പറഞ്ഞിരിക്കുന്ന റീജിയണൽ കോർഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തിൽ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

Advertisment