Advertisment

യുക്മ ആദരസന്ധ്യ മഹാത്മാ പുരസ്ക്കാരം: വി.ടി.വി ദാമോദരന്‍ (അബുദാബി); ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍: മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)

New Update

ശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ "ആദരസന്ധ്യ 2020" നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisment

publive-image

ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന "യുക്മ ആദരസന്ധ്യ 2020" നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.

മഹാത്മാ പുരസ്ക്കാരം നേടിയ വി.ടി.വി ദാമോദരന്‍ (അബുദാബി) , ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍ പുരസ്ക്കാരത്തിന് അര്‍ഹനായ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) എന്നിവരെ പരിചയപ്പെടാം.

വി ടി വി ദാമോദരന്‍: മഹാത്മാ പുരസ്ക്കാരം

മഹാത്മാഗാന്ധിയുടെ 150- ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് - അബുദാബി) ആണ്.

മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍): ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്

രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ - വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം സമ്മാനിക്കും.

യു.കെയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി. 2002ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സ്റ്റോക് പോര്‍ട്ടിലും ന്യൂഡല്‍ഹിയിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും സ്വന്തം ഓഫീസുകളുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്കു പുറമേ നഴ്സിങ് ജോബ്സ് യുകെ, ഏലൂര്‍ പ്രോപ്പര്‍ട്ടീസ് യുകെ തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്.

റിക്രൂട്ടമെന്റ് രംഗത്തും എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ് രംഗത്തും വിശ്വാസ്യത മുഖമുദ്രയാക്കിയ പ്രവര്‍ത്തനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയെ പുതിയ ഉയങ്ങളിലേക്ക് എത്തിച്ചത്.

ഇന്റര്‍നാഷണല്‍ നഴ്‌സസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 18 വര്‍ഷത്തെ ഏറ്റവും വിശ്വസ്തതയോടു കൂടിയുള്ള സേവനപാരമ്പര്യമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കരുത്ത്. അയ്യായിരത്തിലധികം പേരാണ് ഇതിനോടകം ഏലൂര്‍ ഗ്രൂപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടിയത്.

മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പുറമേ ശ്രീലങ്ക ഫിലീപ്പിന്‍സ് തുടങ്ങി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ചെയ്തു വരുന്നു. മാഞ്ചസ്റ്റര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ സജീവ അംഗം.

റിക്രൂട്ട്‌മെന്റ് കോണ്‍ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് (ആര്‍ഇസി) ഉള്ള യുകെയിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്, നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവല്‍ ഉള്ള ചുരുക്കം ഏജന്‍സികളിലൊന്ന്, വോസ്കി ട്രെയിനിങിന് സൗകര്യമൊരുക്കിയ ആദ്യ കണ്‍സള്‍ട്ടന്‍സികളിലൊന്ന്.. വിശേഷണങ്ങള്‍ ഒട്ടനവിധിയാണ്.

മികവുറ്റ നഴ്‌സുമാരെ നല്‍കുന്നതിലുള്ള ഉത്തരവാദിത്വം പരിഗണിച്ച് എന്‍എച്ച്എസ് നല്‍കിയ ബെസ്റ്റ് നഴ്‌സിങ് സപ്ലൈയറിനുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫ്രൊഫഷണല്‍സ് അവാര്‍ഡ് മാത്യു ജെയിംസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.

ഒരു മലയാളി സ്ഥാപനത്തിന് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത് അപൂര്‍വമാണെന്നുള്ളത് സ്ഥാപനത്തിന്റെ മേന്‍മയാണ് തെളിയിക്കുന്നത്.

എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവ്ഡ് ഏജന്‍സി കൂടിയാണ്.

സ്വാന്‍സി യൂണിവേഴ്‌സിറ്റിയും ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയും അടക്കം യുകെയിലെ പതിനെട്ടോളം പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടു പാര്‍ട്ട്ണര്‍ഷിപ്പുള്ള ഏലൂര്‍ ഗ്രൂപ്പ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഏവരുടെയും പ്രതീക്ഷയാണ്.

ശരിയായ ഗൈഡന്‍സ് നല്‍കി ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.

രണ്ടു രാജ്യങ്ങളിലായി വിദേശികളടക്കം അമ്പതോളം പേര്‍ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുന്നുണ്ട്. അച്ചടക്കവും വിശ്വസ്തതയും ഇവരിലേക്കും പകര്‍ന്നു നല്‍കാന്‍ മാത്യു ജയിംസിന് കഴിഞ്ഞതു കൂടിയാണ് സ്ഥാപനത്തിന്റെ വിജയം.

Advertisment