Advertisment

യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി: ആതിഥേയരായ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ ജേതാക്കൾ. ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ ചാമ്പ്യൻ അസോസിയേഷൻ. ശ്രുതി അനിൽ കലാതിലകം, സാൻ ജോർജ് രണ്ടാം തവണയും കലാപ്രതിഭ

New Update

ൻപതാമത് യുക്മ ദേശീയ കലാമേളയ്ക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച കലാമേള പുലർച്ചെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ 2018 ദേശീയ കലാമേള ചാമ്പ്യൻമാരായി പ്രഖ്യാപിക്കപ്പെട്ടു. ഹാട്രിക് ചാമ്പ്യന്മാരായ മിഡ്‌ലാൻസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Advertisment

publive-image

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബസുകളിലും നൂറുകണക്കിന് കാറുകളിലുമായി ആയിരക്കണക്കിന് യു കെ മലയാളികളാണ് രാവിലെമുതൽ ഷെഫീൽഡിലെത്തിചേർന്നത്. യുക്മയുടെ പത്താം സ്ഥാപക വർഷത്തിൽ നടന്ന കലാമേള എന്നനിലയിൽ ഒൻപതാമത് യുക്മ ദേശീയ കലാമേള ആഗോള ശ്രദ്ധ ആകർഷിക്കപ്പെട്ടിരുന്നു.

publive-image

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിൽ നിന്നുള്ള ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ (EYCO) അസോസിയേഷനാണ് ഈ വർഷത്തെ ചാമ്പ്യൻ അസോസിയേഷൻ. കെ സി ഡബ്ല്യു എ (KCWA ) ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസിയയേഷൻ. എന്നിവരെ പിന്തള്ളിയാണ് EYCO ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയത്.

publive-image

യോർക്ഷയർ & ഹംബർ റീജിയണിലെ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ സാൻ ജോർജ്ജ് . ആണ് ഈ വർഷത്തെ കലാപ്രതിഭ. തുടർച്ചയായ രണ്ടാം തവണയാണ് സാൻ ജോർജ്ജ് കലാപ്രതിഭയാകുന്നത്. കവിതാ പാരായണം ഒന്നാം സ്ഥാനവും ലളിതഗാനം രണ്ടാം സ്ഥാനവും മോണോ ആക്ടിൽ മൂന്നാം സ്ഥാനവും നേടികൊണ്ടാണ് സാൻ ജോർജ്ജ് കലാപ്രതിഭസ്ഥാനം കരസ്ഥമാക്കിയത്.

publive-image

സൗത്ത് ഈസ്റ്റ് റീജിയണിലെ കെ സി ഡബ്ള്യ എ ക്രോയിഡോൺ അസോസിയേഷന്റെ ശ്രുതി അനിൽ കലാതിലക പട്ടം നേടി. ജൂണിയർ വിഭാഗത്തിൽ ഭരതനാട്യത്തിലും സിനിമാറ്റിക് ഡാന്സിലും മോണോ ആക്ടിനും ഒന്നാം സ്ഥാനം നേടി കൊണ്ടാണ് ശ്രുതി കലാതിലകമായത്.

സമാപന സമ്മേളനത്തിൽ രാജമാണിക്യം ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുത്തു.

publive-image

publive-image

publive-image

publive-image

 

Advertisment