Advertisment

സമ്മാന പെരുമഴയുമായി യുക്മ സൗത്ത് ഈസ്റ്റ് സ്പോർട്സ് മീറ്റ്, ആവേശ തിമർപ്പിൽ വടംവലി പ്രേമികൾ

author-image
admin
New Update

- ബിബിൻ എബ്രഹാം

Advertisment

സൗത്താംപ്ടൺ: യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ഞായറാഴ്ച രാവിലെ 11 മണിമുതൽ സൗത്താംപടൺ അതലറ്റിക്ക് ക്ലബിൽ വച്ച് റീജണൽ കായികമേളയും, റീജിയണിലെ അസോസിയേഷനുകൾക്കായി ഒന്നാം സമ്മാനം 401 പൗണ്ടും, രണ്ടാം സമ്മാനം 201 പൗണ്ടുമായി വടംവലി മത്സരവും നടത്തുവാൻ 2-6-19ൽ സൗത്താംപടണിൽ കൂടിയ റീജിയണൽകമ്മറ്റി തീരുമാനിച്ചു.

publive-image

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാർത്ഥികളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കികൊണ്ടും, പ്രവേശനം പൂർണമായും സൗജന്യമാക്കുവാനും റീജിയണൽ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.

ഏറ്റവും കൂടുതൽ പോയിന്റുമായി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫിക്ക് പുറമേ ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്. പോയിന്റ് നിലയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന അസോസിയേഷനുകൾക്കും എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്.

ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യനാകുന്ന സ്ത്രീക്കും,പുരുഷനും ട്രോഫിയും സർട്ടിഫിക്കേറ്റും സമ്മാനമായി നലകി റീജിയൺ ആദരിക്കുന്നതാണ്.കൂടാതെ എല്ലാ മത്സര ഇനങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് മെഡലും സർട്ടിഫിക്കേറ്റും സമ്മാനമായി ലഭിക്കുന്നതാണ്.

publive-image

മത്സരങ്ങൾക്ക് മുന്നോടിയായി അസോസിയേഷനുകളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കും.വടംവലിയിൽ ഒരു അസോസിയേഷനിൽ നിന്ന് 7 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.ടീമിന്റെ ആകെ തൂക്കം 590kg ആയിരിക്കും. വടംവലിക്ക് മാത്രം ടീമൊന്നിന് 50 പൗണ്ട് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

റീജണൽ കമ്മറ്റി സംഘടിപ്പിച്ച ഓൾ യു കെ 20-20. ക്രിക്കറ്റിന്റെ വൻ വിജയത്തെ തുടർന്ന് സൗത്ത് ഈസ്റ്റ് റീജണൽകമ്മറ്റി വലിയ ആവേശ തിമർപ്പിൽ ആണ്.യു.കെ പ്രവാസി മലയാളി കായിക ചരിത്രത്തിൽ വീണ്ടും ഒരു വിജയഗാഥ രചിയ്ക്കുവാനുള്ള വേദിയാക്കി മാറുകയാണ് സ്പോർട്സ് മീറ്റും വടംവലി മത്സരവും.

സൗത്താംപടനിൽ റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ ഔദ്യോഗിക യോഗത്തിൽ വച്ച് റീജണൽ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക കമ്മറ്റിയേം തിരഞ്ഞെടുത്തു.

publive-image

രക്ഷാധികാരി : മാത്യു ഡൊമനിക് ( ASM Slough)

ചെയർമാൻ : ബിനു ജോസ് ( FMA Hampshire)

വൈസ് ചെയർമാൻ : മാത്യു വുഗീസ്(Southumpton )

ജനറൽ കൺവീനർ : ജോമോൻ ചെറിയാൻ ( റീജണൽ പ്രസിഡന്റ്)

പ്രോഗ്രാം കോർഡിനേറ്റർ : ജിജോ അരയത്ത് ( റീജണൽ സെക്രട്ടറി)

ഫിനാൻസ് & രജിസ്ട്രേഷൻ : ജോഷി ആനിതോട്ടത്തിൽ(റീജണൽ ട്രഷറർ), വരുൺ ജോൺ( ജോയിന്റ് ട്രഷറർ)

ഓഫീസ് നിർവഹണം : ലിറ്റോ കോരുത്ത് ( റീജണൽ ജോയിന്റ് സെക്രട്ടറി )

ട്രാക്ക് &ഫീൽസ് ഇൻചാർജ് : ലാലു ആന്റണി ( നാഷണൽ എകസിക്യൂട്ടിവ്), അനിൽ വറുഗീസ്

വടംവലി കോ-ഓർഡിനേറ്റേഴസ്: ജോഷി സിറിയക്ക്,ആൽബർട്ട് ജോർജ്.

അപ്പിൽ കമ്മറ്റി: റോജിമോൻ വറുഗീസ്, അജിത്ത് വെൺമണി, ജോമോൻ കുന്നേൽ, മംഗളൻ വിദ്യാസാഗരൻ

പി ആർ ഒ: ബിബിൻ ഏബ്രഹാം

publive-image

ജനറൽ കൺവീനേഴസ് : ജൂബി സൈജു (WMCA WOKING), എഡ്വവിൻ ജോസ് (SEEMA Eastbourn), അരുൺ മാത്യു(MISMA Burgess Hill), ടിനോ സെബാസ്റ്റ്യൻ (HUMCA Heywardsheath), ജോസഫ് വറുഗീസ്( RHYTHM Horsham), എബി ഏബ്രഹാം(MMA Maidstone), സോജൻ ജോസഫ്( Friends Ashford ), വിവേക് ഉണ്ണിത്താൻ (SANGEETHA UK), അനൂപ് കെ ജോസ് (Canterbury ), ബിജു ചെറിയാൻ (Sahrudhaya Kent ),

സജി ലോഹിതദാസ് (KCWA CROYDON ), ഡോൺ കൊച്ചുകാട്ടിൽ ( FRIENDS Hampshire ), രാജു കുര്യൻ (MAP Portsmouth ), റെജീഷ് കുര്യൻ (FRIENDS Hampshire), മാർട്ടിൻ ( ASM Slough) First Aid Incharge: Dr.അജയ് മേനോൻ, പൊന്നില ഷാലു, ടെസി ദീപു, കീർത്തി ആരോമൽ, നിത്യ രാജ്

ഫോട്ടോഗ്രാഫി : ഫോട്ടോജീൻസ് / ജിനു c വർഗീസ്

Address:

Southampton Sports Centre

Thornhill Road

Southampton

SO16 7AY

Advertisment