Advertisment

യുക്മ യൂത്ത് അക്കാദമിക്ക് അവാർഡിനുള്ള അപേക്ഷകൾ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകൾ സമർപ്പിക്കാത്തവർക്ക് ഈ അവസരം ഉപയോഗിക്കാം...

author-image
admin
Updated On
New Update

- ഡോ.ബിജു പെരിങ്ങത്തറ

Advertisment

മാഞ്ചസ്റ്റർ:  2017, 2018 അദ്ധ്യയന വർഷങ്ങളിലെ ജി.സി.എസ്.ഇ(GCSE) , എ ലെവൽ (A LEVEL) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാർഡിനായുള്ള അപേക്ഷകൾ ഇനിയും സമർപ്പിക്കാവുന്നതാണെന്ന് യുക്മ യൂത്ത് കോഡിനേറ്റർമാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു.

publive-image

ക്രിസ്തുമസ് അവധി മൂലം മുൻപ് തീരുമാനിച്ച തീയ്യതിക്കകം പലർക്കും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാതെ വന്നുവെന്ന അഭിപ്രായത്തെ മാനിച്ചാണ് ഇനിയും അപേക്ഷകൾ സ്വീകരിക്കാൻ യുക്മ തയ്യാറായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യുക്മ ആദ്യമായി ഏർപ്പെടുത്തുന്ന ഈ അവാർഡ് വരും തലമുറയിലെ കുട്ടികൾക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതിൽ സംശയമില്ല. 2017, 2018 വർഷങ്ങളിലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാർക്കാണ് ഈ അവാർഡിനാധാരം.

യുക്മ യൂത്ത് ഏർപ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാർഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകർ തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ uukmafestawards@gmail.com എന്ന ഇ മെയിലിലോ, തമ്പി ജോസിന്റെ - 07576983141 എന്ന വാട്സ് ആപ്പ് നമ്പറിലോ അയക്കുക.

publive-image

യുക്മ യൂത്ത് അക്കാദിക് അവാർഡിന് അപേക്ഷ അയക്കേണ്ടവർ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികൾ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുന്നതാണ്. പ്രധാനമായും മാർക്ക് കാർഡാണ് വേണ്ടത്.

സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററിൽ വെച്ചു നടത്തുന്ന വർണ്ണശബളമായ "യുക്മ ഫെസ്റ്റ് 2019" ൽ വെച്ച് ഈ അവാർഡുകൾ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണൽ കമ്മിറ്റി അറിയിക്കുന്നു.

publive-image

ജി. സി.എസ്.ഇ - എ ലെവൽ അവാർഡുകളെ സംബന്ധിച്ച

കൂടുതൽ വിവരങ്ങൾക്ക് യുക്മ നാഷണൽ യൂത്ത് കോർഡിനേറ്റർമാരെ ബന്ധപ്പെടുക.

ഡോ.ബിജു പെരിങ്ങത്തറ - 07904785565

ഡോ. ദീപാ ജേക്കബ് - 07792763067

തമ്പി ജോസ് - 07576983141

യുക്മ യുഗ്രാന്റ് നറുക്കെടുപ്പിനുള്ള ടിക്കറ്റ് വില്പന പുരോഗമിക്കുന്നു...

publive-image

യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ വളരെ മികച്ച നിലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് ഒന്നാം സമ്മാനമായി ടൊയോട്ടോ ഐഗോ കാറും, കൂടാതെ നിരവധി സ്വർണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാൻറിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ടിക്കറ്റ് വില്പന നല്ല രീതിയിൽ പുരോഗമിക്കുന്നു.

വളരെ ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അസോസിയേഷനുകളിലെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളിൽ കാണുവാൻ കഴിഞ്ഞത്. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടവെന്ന് അറിയിക്കുന്നു.

യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:

അലക്സ് വർഗ്ഗീസ് (ജനറൽ കൺവീനർ) - 07985641921

ഷീജോ വർഗ്ഗീസ് - 07852931287.

Advertisment