Advertisment

വിജി കെ പി വീണ്ടും പ്രസിഡന്റ്, ആദ്യമായി സ്വന്തം അസോസിയേഷൻ ആയ എസ്. എം. എ. യുടെ തലപ്പത്തേക്ക്

author-image
admin
New Update

- സിറിൽ മാഞ്ഞൂരാൻ

Advertisment

യു കെ:  രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയിരുന്ന വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്.

എസ് എം എ യുടെ മുൻ നിര നേതാക്കന്മാരിൽ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതൽ പ്രവർത്തിക്കുകയും തുടർന്ന് യുക്മയുടെ ദേശീയ പ്രിസിഡന്റ്ആയി പ്രവർത്തിച്ചു വളരെകാലത്തെ അനുഭവസമ്പത്തുമായി അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ യുകെയിൽ ഏറ്റവും അധികം മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ മലയാളികളും സന്തോഷത്തിലും പ്രീതീക്ഷയിലുമാണ്.

publive-image

അദ്ദഹത്തോടൊപ്പം കരുത്തുറ്റ പുതിയ നേതൃത്വവും അധികാരമേൽക്കുകയുണ്ടായി. പോയ വര്ഷം എസ് എം എയുടെ വൈസ് പ്രസിഡന്റ് ആയും ഇപ്പോൾ യുക്മ റെപ്രെസെന്ററ്റീവ്ആയും പ്രവർത്തിക്കുന്ന സിനി ആന്റോയെ സെക്രട്ടറി ആയും, പോയവർഷം ട്രഷറർ ആയിരുന്ന റ്റിജു തോമസിനെ വീണ്ടും ട്രീഷറർ ആയും തിരഞ്ഞടുത്തു.

ഇവരോടൊപ്പം വൈസ്പ്രസിഡന്റായി അബിനേഷ് ജോസിനെയും, ജോയിന്റ് സെക്രട്ടറി ആയി എബ്രഹാം മാത്യുവിനേയും, ജോയിന്റ് ട്രഷറർ ആയി വര്ഗീസ് ആന്റണിയെയും പി. ആർ. ഒ. ആയി സിറിൽ മാഞ്ഞൂരാനെയും തിരഞ്ഞടുക്കുകയുണ്ടായി.

വിവിധ വര്ഷങ്ങളിൽ യുക്മയുടെ കലാകായിക മേളകളിൽ ചാംപ്യൻഷിപ് പട്ടം അണിഞ്ഞിട്ടുള്ള എസ് എം എയിലെ അംഗങ്ങളിലെ കഴിവുകളെ കണ്ടറിഞ്ഞു പോത്സാഹിപ്പിക്കാൻ ആർട്സ് കോർഡിനേറ്റർമാരായി ഷാജിൽ തോമസിനേയും, ബിജു തോമസിനേയും സ്പോർട്സ് കോർഡിനേറ്റർമാരായി വിനു ഹോർമിസിനെയും അജി മങ്കലത്തിനെയും തിരഞ്ഞടുത്തു.

ഈ വർഷത്തെ ഓണം പ്രോഗ്രാം സെപ്റ്റംബർ 22 നും ക്രിസ്തുമസ് പ്രോഗ്രാം ഡിസംബർ 28 നും നടത്തുവാൻ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചു.

Advertisment