Advertisment

യുക്മ സാഹിത്യമത്സര വിജയികൾക്കുള്ള അവാർഡ് ദാനം അവിസ്മരണീയമായി. ജനനേതാക്കളുടെ അഭിനന്ദനങ്ങളിൽ തിളങ്ങിയത് അവാർഡ് ജേതാക്കൾ; യുക്മ സാംസ്കാരികവേദിയ്ക്ക് പുളകച്ചാർത്ത്

author-image
admin
New Update

- മനോജ്‌കുമാർ പിള്ള

Advertisment

publive-image

യുകെ മലയാളികളുടെ മനസ്സിൽ ആവേശത്തിന്റെ പൊന്നോളങ്ങളുയർത്തി മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച കേരളാപൂരം - യുക്മ വള്ളംകളിയോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങിൽ വച്ച് യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി.

യുകെ മലയാളികൾക്കെല്ലാം പങ്കെടുക്കുവാൻ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ വിഭാഗങ്ങളിൽ സബ്-ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു സാംസ്‌കാരിക വേദി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.

publive-image

വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള പുരസ്കാരവും പ്രശസ്തിപത്രവും യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, വൈസ് പ്രസിഡന്റുമാരായ സുജു ജോസഫ്, ഡോ. ദീപാ ജേക്കബ്, സാംസ്കാരിക വേദി വൈസ് ചെയർമാൻ സി എ ജോസഫ്, ജനറൽ കൺവീനർ മനോജ്‌കുമാർ പിള്ള, സാഹ്ത്യവിഭാഗം കൺവീനർ ജേക്കബ് കോയിപ്പള്ളി, സാഹിത്യവിഭാഗം പ്രതിനിധി മാത്യു ഡൊമിനിക്ക്, യുക്മ മുൻ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, മുൻ ജനറൽ സെക്രട്ടറി സജീഷ് ടോം എന്നിവർ നൽകി. സി എ ജോസഫ് സ്വാഗതവും ജേക്കബ് കോയിപ്പള്ളി നന്ദിയും പറഞ്ഞു.

publive-image

കേരളാപൂരം വള്ളംകളിയോടൊപ്പം കേരളത്തിന്റെ തനതായ പൈതൃകം വിളിച്ചോതിക്കൊണ്ടുള്ള വൈവിദ്ധ്യമാർന്ന കലാപരിപാടികളും തനിമയോടെ അവതരിപ്പിച്ച മഹത്തായവേദിയിൽ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് സാംസ്കാരികവേദിയുടെ സാഹിത്യ മത്സരവിജയികൾക്ക് പുരസ്കാരങ്ങൾ നല്കിയതെന്നറിഞ്ഞ വിശിഷ്ടാതിഥികൾ വിശേഷിച്ച് യുണൈറ്റഡ് നേഷൻസിന്റെ മുൻ അണ്ടർ സെകട്ടറി ജനറലും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശശി തരൂർ എം പി , കേരളാ നിയമസഭ സ്പീക്കറും സാഹിത്യകുതുകിയുമായ പി ശ്രീരാമകൃഷ്‌ണൻ, എം എൽ എ മാരായ വി.ടി. ബൽറാം, റോഷി അഗസ്റ്റിൻ, യുകെ പാർലമെന്റ് അംഗം മാർട്ടിൻ ഡേ എം പി, കൗണ്ടി കൌൺസിൽ മേയർമാർ ഒക്കെ യുക്മ സാംസ്കാരികവേദിയെയും പുരസ്കാര ജേതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു.

publive-image

യുകെ മലയാളികളിൽ ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ കഴിഞ്ഞ പത്തുവർഷമായി സംഘടിപ്പിക്കുന്ന കലാമേളകൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം എവിടെയും മലയാളികൾ തങ്ങളുടെ വേരു മറക്കാതെ കാത്തുസൂക്ഷിക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയുമാണെന്നും , യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹപ്പിക്കാനുമായി യുക്മ നടത്തുന്ന സാഹിത്യമത്സരങ്ങളും ഏറെ ശ്ലാഘനീയമാണെന്നും കൂടുതൽ ഭംഗിയായി പ്രവർത്തനങ്ങൾ തുടരണം എന്നും ശ്രീ. തരൂർ അഭിപ്രായപ്പെട്ടു.

മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ പി.ജെ.ജെ. ആന്റണി, തമ്പി ആന്റണി, ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, മീര കമല എന്നിവരായിരുന്നു.

സാഹിത്യമത്സരങ്ങളിൽ നിന്നുള്ള സമ്മാനാർഹമായ രചനകളും പ്രസിദ്ധീകരണയോഗ്യമായ തിരഞ്ഞെടുക്കപ്പെട്ട കൃതികളും യുക്മ സാംസ്കാരിക വേദി എല്ലാ മാസവും പത്താംതീയതി പ്രസിദ്ധീകരിക്കുന്ന "ജ്വാല" മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതുമാണെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരികവേദി ഭാരവാഹികളും അറിയിച്ചു. അവാർഡ് ജേതാക്കളെയും ഒപ്പം എല്ലാ മത്സരാർത്ഥികളെയും യുക്മ ഭാരവാഹികളും സാംസ്കാരികവേദി ഭാരവാഹികളും അഭിനന്ദിച്ചു.

Advertisment