Advertisment

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള അലക്സ് വർഗീസ് മുഖ്യാതിഥി ; യുക്മയുടെ പ്രഥമ പ്രസിഡണ്ട് വർഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലസജീവ് കുമാറും ചേർന്ന് ഉൽഘാടനം ചെയ്യും, സമാപന സമ്മേളനത്തിന് മുഖ്യാതിഥികൾ മുൻ സെക്രട്ടറി സജീഷ് ടോമും, ട്രഷറർ ഷാജി തോമസും

author-image
admin
New Update

- അനിൽ പാലുത്താനം 

Advertisment

സൗത്താംപ്ടൺ:  സൗത്താംപ്ടണിലെ റീജിയണൽ പാർക്ക് കമ്മ്യൂണിറ്റി കോളേജിൽ വച്ച് ഈ ശനിയാഴ്ച (ഒക്ടോബർ 6 ) നടക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് മുഖ്യാതിഥി ആയിരിക്കും. യുക്മയുടെ ആദ്യ നാഷണൽ പ്രസിഡണ്ട് വർഗീസ് ജോണും, ആദ്യ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാറും ചേർന്ന് റീജിയണൽ കലാമാമാങ്കത്തിന് തിരി തെളിക്കും.

മുൻ നാഷണൽ സെക്രട്ടറി സജീഷ് ടോമും, മുൻ നാഷണൽ ട്രഷറർ ഷാജി തോമസും സമാപന സമ്മേളനത്തിന് മുഖ്യാതിഥികളായി പങ്കെടുക്കും. കാലത്ത് മുതൽ തന്നെ കലാമേള വെന്യൂ മത്സരാർത്ഥികൾക്കും ആസ്വാദകർക്കുമായി തുറന്നിരിക്കുമെങ്കിലും, 10 മണിയോടെ രജിസ്‌ട്രേഷൻ ആരംഭിച്ച് 11 മണിക്ക് ഉദ്ഖാടനം നടത്തി മത്സരങ്ങൾ ക്രമീകരിക്കുന്നതാണ് എന്ന് കലാമേള കമ്മിറ്റി ചെയർമാൻ ലാലു ആന്റണി അറിയിച്ചു. 16 ഇനങ്ങളിലായി 41 മത്സരങ്ങളിലാണ് 3 വേദികളിലായി സജ്ജമാക്കിയിരിക്കുന്ന കലാമേള വേദിയിൽ നടക്കുന്നത്.

publive-image

യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിന്റെ റീജിയനായ സൗത്തീസ്റ് റീജിയനിൽ 24 അംഗ അസ്സോസിയേഷനുകളാണ് ഉള്ളത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മുഴുവൻ അംഗ അസ്സോസിയേഷനുകളുടെയും പ്രാധിനിത്യം കലാമേളയിൽ ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് റീജിയണൽ സെക്രട്ടറി അജിത്ത് വെണ്മണി അറിയിച്ചു.

സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറി ജോസ് പി എം യുക്മ കലാമേളയ്ക്ക് മാത്രമായി ഡിസൈൻ ചെയ്ത പുതിയ ഡിജിറ്റൽ പ്ലാറ്റുഫോമിൽ അസോസിയേഷനുകൾ മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ നല്കിയിരിക്കുന്നതിനാൽ, രെജിസ്ട്രേഷൻ, ചെസ്ററ് നമ്പർ, മത്സരങ്ങളുടെ വേദി-സമയ ക്രമീകരണം എന്നിവക്ക് എളുപ്പമുണ്ട് എന്ന് മുൻ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടും, ഡി കെ സി പ്രസിഡണ്ടുമായ മനോജ് കുമാർ പിള്ള അഭിപ്രായപ്പെട്ടു.

ഇതുവരെ 200-ൽ പരം മത്സരാർത്ഥികൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും, ഇനിയും പേര് നൽകാത്തവർ എത്രയും വേഗം പേരുവിവരങ്ങൾ കഴിയുമെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ തന്നെ നൽകി സഹകരിക്കണമെന്നും റീജിയണൽ കലാമേള കമ്മിറ്റി വൈസ് ചെയർമാൻമാൻ സൗത്താംപ്ടൺ മലയാളി അസോസിയേഷൻ പ്രസിഡണ്ട് മാക്സി അഗസ്റ്റിൻ അഭ്യർത്ഥിച്ചു.

കലാമേളക്കായി വിപുലമായ സൗകര്യമാണ് റീജിയണൽ പാർക്ക് കമ്മ്യൂണിറ്റി കോളേജിൽ സൗത്താംപ്ടൺ മലയാളി അസോസിയേഷൻ യുക്മയ്ക്കായി ഒരുക്കിയിരിക്കുന്നത്. അർപ്പണബോധമുള്ള വോളണ്ടിയർമാർ സന്ദർശകരെയും, മത്സരാർത്ഥികളെയും, ആസ്വാദകരെയും സഹായിക്കുന്നതിന് സന്നദ്ധരായിരിക്കുകയാണ്. വിശാലമായ കാർ-കോച്ച് പാർക്കിംഗ് സൗകര്യവും, മത്സരാർത്ഥികൾക്കായി ഗ്രീൻ റൂം സൗകര്യവും സ്റ്റേജുകളും ഒരുക്കി കഴിഞ്ഞു.

രുചികരമായ ഭക്ഷണങ്ങൾ മിതമായ വിലക്ക് ലഭിക്കുന്ന സ്റ്റാളും, കുട്ടികൾക്ക് കളിക്കാനുള്ള മൈതാനവും ഈ ഒരു ദിവസത്തേക്ക് യുക്മക്ക് സ്വന്തം. മത്സരങ്ങളെക്കാൾ ഉപരിയായി, ഒരു ആഴ്ചാവസാന ദിവസം പ്രിയപ്പെട്ടവരോടും, പരിചയക്കാരോടുമൊപ്പം ആസ്വദിക്കുന്നതിനുള്ള ഈ സ്നേഹക്കൂട്ടായ്മയിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി റീജിയണൽ കലാമേള കമ്മിറ്റി വൈസ് ചെയർമാൻമാൻ യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോമോൻ കുന്നേൽ പറഞ്ഞു.

യുക്മ മുൻ നാഷണൽ വൈസ് പ്രസിഡണ്ട് ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് വർഗീസ് ചെറിയാൻ, സെക്രട്ടറി പത്മരാജ് എം പി എന്നിവരും യുക്മ അഭ്യുദയകാംക്ഷികളും കലാമേളയിൽ സജീവ സാന്നിദ്ധ്യമാകും. യുക്മ പത്താം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി വളർന്ന യുക്മക്ക് അടിത്തറ പാകിയവരെയും, അതിനെ മുമ്പോട്ട് നയിച്ചവരെയും ആദരിക്കാനുള്ള ഒരു വേദിയായി കൂടി കലാമേളയെ മാറ്റിയ സൗത്ത് ഈസ്റ്റ് റീജിയന്റെ തീരുമാനം തികച്ചും അഭിനന്ദനാർഹമാണ് എന്നും കലാമേളക്കും പങ്കെടുക്കുന്നർക്കും എല്ലാവിധ ആശംസകളും അറിയിക്കുന്നതായി യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് അറിയിച്ചു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം :

റീജൻറ് പാർക് കമ്മ്യൂണിറ്റി കോളേജ്

കിംഗ് എഡ്‌വേഡ്‌ അവന്യൂ

സൗത്താംപ്ടൺ

SO16 4GH

Advertisment