വിയന്ന: വിയന്നയിലെ അള്‍സര്‍ സ്ട്രാസ്സെയിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തിലെ വി. അന്തോനീസിന്റെ ഓര്‍മ്മപ്പെരുന്നാളും ഊട്ടുനേര്‍ച്ചയും തിരുശേഷിപ്പിന്റെ വണക്കവും ജൂണ്‍ പതിനാറ് ശനിയാഴ്ച നടക്കും.
വിയന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ വിശുദ്ധ അന്തോനീസിന്റെ ഓര്‍മ്മ തിരുനാളിന്‍റെ പത്താമത്തെ വാര്‍ഷികത്തോടനുബന്ധിച്ച് പാദുവായിലെ വിശുദ്ധന്‍റെ കബറിടത്തില്‍ നിന്നും, കൊണ്ടുവന്ന തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൌകര്യവും വിശ്വാസികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
വിശുദ്ധ അന്തോനീസിന്റെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. നിക്കോളാസ് തേനമ്മാക്കല്‍ അറിയിച്ചു.