സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ ബൈബിള്‍ കലോത്സവ രജിസ്ട്രേഷന്‍ , ഫാ. തോമസ്‌ പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഷിജി ചീരംവേലില്‍
Friday, September 14, 2018

 

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ ബൈബിള്‍ കലോത്സവം സൂറിച്ചില്‍. സ്വിസ്സിലെ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ബൈബിള്‍ കലോത്സവം കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ച് നടത്തും.

ബൈബിള്‍ കലോത്സവത്തിന്റെ ആദ്യ രജിസ്ട്രേഷന്‍  ഫെലിന്‍ വാളിപ്ലാക്കലിന് നല്‍കിക്കൊണ്ട് സീറോ മലബാര്‍ സഭാ കോഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു ബൈബിള്‍ കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ വായന, ബൈബിള്‍ ക്വിസ്, ഭക്തിഗാന മത്സരം, സംഘ നൃത്തം, സ്കിറ്റ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കിഡ്സ്‌, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, യൂത്ത് എന്നീ പ്രായങ്ങളിലുള്ളവര്‍ക്കായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മത്സരങ്ങളുടെ നടത്തിപ്പിനായി നിര്‍മ്മല വാളിപ്ലാക്കല്‍, ജോഷി എര്‍ണ്യാകുളം, ബിജു പാറത്തലയ്ക്കല്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും പി ആര്‍ ഓ ജോബിന്‍സണ്‍ കൊറ്റത്തില്‍ അറിയിച്ചു.

നവംബര്‍ 10 ന് നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ കഴിയുന്നത്ര കുട്ടികള്‍ മുതല്‍ യുവജനങ്ങളെ വരെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ താല്പര്യപ്പെടണമെന്ന് സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അഭ്യര്‍ഥിച്ചു.

വിശദവിവരങ്ങള്‍ക്ക്:

ഫാ. തോമസ്‌ പ്ലാപ്പള്ളി:

നിര്‍മ്മല വാളിപ്ലാക്കല്‍: 0787689977

ബിജു പാറത്തലയ്ക്കല്‍: 0765925293

ജോഷി എര്‍ണ്യാകുളം: 0765699720.

×