സൂറിച്ചില്‍ ദൈവമാതാവിന്‍റെ പിറവിത്തിരുന്നാളും എട്ടു നോയമ്പ് സമാപനവും ഇന്ന് 

ഷിജി ചീരംവേലില്‍
Saturday, September 8, 2018

സൂറിച്ച്:  ഭാരത ക്രൈസ്തവര്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന എട്ടുനോയമ്പും പരിശുദ്ധ മാതാവിന്‍റെ ജനന തിരുന്നാളും സൂറിച്ചിലെ ക്രൈസ്തവ സമൂഹവും ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് സൂറിച്ചിലെ മരിയ ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച് പിറവി തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തുന്നത്.

പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിനോടനുബന്ധിച്ച് കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പങ്കെടുക്കുന്ന പ്രദക്ഷിണവും സ്നേഹ വിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

സീ ബാഹില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും മറ്റ്‌ തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

×