Advertisment

കേളി അന്താരാഷ്ട്ര കലാമേളയില്‍ , കലാതിലകം ജാനറ്റ് ചെത്തിപ്പുഴ , കലാരത്ന വര്‍ഷ മാടന്‍ , സ്വര രാമന് ഫാ . ആബേല്‍ ട്രോഫി

New Update

 

Advertisment

publive-image

സൂറിക്ക്:  കേളി അന്താരാഷ്ട്ര കലോത്സവത്തിന് സമാപനമായി. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിക്കില്‍ രണ്ടു ദിവസങ്ങളിലായി മൂന്ന് വേദികളില്‍ നടന്ന വിവിധ മത്സരങ്ങളാണ് ഞായറാഴ്ച വൈകിട്ട് പര്യവസാനിച്ചത്.

 

publive-image

കേളി അന്താരാഷ്ട്ര കലാമേളയില്‍ , കലാതിലകമായി   ജാനറ്റ് ചെത്തിപ്പുഴയും   ,     കലാരത്നമായി  വര്‍ഷ മാടനും  തെരഞ്ഞെടുക്കപ്പെട്ടു  ,ഫാ . ആബേല്‍ ട്രോഫി സ്വര രാമന്‍ ( അയര്‍ലണ്ട് )  കരസ്ഥമാക്കി.കഴിഞ്ഞവര്‍ഷം  കലാരത്നപ്പട്ടം  വരെയെത്തിയ    ജാനെറ്റ്  ചെത്തിപ്പുഴ ,ഈ  വര്ഷം , പതിനൊന്നാം  വയസ്സില്‍   പങ്കെടുത്ത എല്ലാ ഇനങ്ങളിലും   കഴിവ്  തെളിയിച്ചുകൊണ്ടാണ്  കലാതിലക കിരീടത്തില്‍ മുത്തമിട്ടത്  .

publive-image

യൂറോപ്പിലെ  വിവിധ രാജ്യങ്ങളില്‍നിന്നായി  350 കലാകാരന്മാരും  , കലാകാരികളുമാണ് സൂറിക്കിലെ വിവിധ വേദികളില്‍ തങ്ങളുടെ കലാവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.

publive-image

ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ ഞായറാഴ്ച വൈകുന്നേരം വരെ നീണ്ടു. കേളിയുടെ പതിനേഴാമത് കലോത്സവവും 15 -)൦മത് അന്താരാഷ്ട്ര കലോത്സവവുമായിരുന്നു സൂറിക്കില്‍ അരങ്ങേറിയത്. കേരളത്തില്‍ നിന്നടക്കമുള്ള പ്രശസ്ത അധ്യാപകരാണ് ജഡ്ജസ് ആയി എത്തിയത്.

publive-image

 

സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍  സിബി  ജോര്‍ജ്ജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കെട്ടിപ്പടുക്കുവാന്‍ ഇത്തരം സാംസ്കാരിക വിനിമയങ്ങള്‍ ഇടയാക്കട്ടെയെന്നും, കുട്ടികളും യുവാക്കളും ഇന്ത്യന്‍ കലകളെയും സംസ്കാരത്തെയും ഇത്രയധികം സ്നേഹിക്കുന്നത് താന്‍ അതിശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

ബെന്നി പുളിക്കല്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ദീപ മേനോന്‍ സ്വാഗതവും , ബിന്ദു  മഞ്ഞളി നന്ദി പ്രസംഗവും നടത്തി. വിവിധ കമ്മിറ്റികള്‍ക്ക്  ഷാജി  എടത്തല , ഗോര്‍ഡി മണപ്പറമ്പില്‍,അഞ്ജലി  തടത്തില്‍ , പയസ് പാലത്തറക്കടവില്‍ , ബാബു  കാട്ടുപാലം ,ടോണി ഐക്കരേട്ട്  , ജീമോന്‍  തോപ്പില്‍ , ജെന്‍സ്  പാറപ്പുറം ,    എന്നിവര്‍  നേതൃത്വം  നല്‍കി . ഇന്ത്യന്‍ അംബാസഡര്‍ സമ്മാന വിതരണം നടത്തി.

publive-image

കലാമേളയുടെ ആല്‍ബം  കാണുവാന്‍  താഴെയുള്ള  ലിങ്കില്‍  ക്ലിക്ക്  ചെയ്യുക

https://photos.app.goo.gl/DoPdttSIaQDvg4iA3

https://photos.app.goo.gl/RtI9KNjKpnaDJow02

Advertisment