Advertisment

രാത്ട്രം നൈറ്റ് വിജിലിന്റെ 5-)൦ വാര്‍ഷികവും റവ. ഫാ. ക്ലമന്റ് പടത്തിപ്പറമ്പിലിന് സ്വീകരണവും ഡിസംബര്‍ 15 ന്

New Update

രാത്ട്രം സെന്റ്‌ മേരീസ് ആന്റ് സെന്റ്‌ മൈക്കിള്‍സ് ചര്‍ച്ചില്‍ എല്ലാ മൂന്നാം വെള്ളിയാഴ്ചയും നടത്തിവരുന്ന നൈറ്റ് വിജില്‍ ആറാം വര്‍ഷത്തിലേക്ക്. ഈ വെള്ളിയാഴ്ച (ഡിസംബര്‍ 15ന്) നൈറ്റ് വിജില്‍ 5 -)൦ വാര്‍ഷികം ആഘോഷിക്കുന്നു.

Advertisment

publive-image

സീറോമലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനില്‍ നിയമിതനായ ക്ലമന്റ് പടത്തിപ്പറമ്പില്‍ അച്ചന് അന്നേദിവസം സ്വീകരണം നല്‍കുന്നു. വൈകിട്ട് 7 ന് ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന നൈറ്റ് വിജിലില്‍ വിശുദ്ധ കുര്‍ബ്ബാന, ആരാധന, നൊവേന തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ക്ലമന്റ് അച്ചന്‍ നേതൃത്വം നല്‍കുന്നു.

ഏവരെയും ഈ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - സില്‍ജു: 0863408825, ജിമ്മി: 0899654293.

 

 

 

 

Advertisment