Advertisment

എനര്‍ജി ഡ്രിങ്കുകള്‍ ചെറുപ്പക്കാരില്‍ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് കാരണമാകുന്നു 

New Update

publive-image

Advertisment

സൂറിച്ച്:  ഉത്തേജക പാനീയങ്ങള്‍ കുടിക്കുന്നവര്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ക്കുടമയാകും എന്ന് വൈദ്യശാസ്ത്ര മുന്നറിയിപ്പ്. കാനഡയിലെ 2055 ഓളം 12 മുതല്‍ 24 വയസു വരെ പ്രായമായവരില്‍ നടത്തിയ പഠനത്തിലാണ് മാരകമായ പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉത്തേജക പാനീയം കുടിക്കുന്ന 55.4 ശതമാനം പേരിലും ഉയര്‍ന്ന നാഡീസ്പന്ദനം, തലവേദന, ഉറക്കമില്ലായ്മ, തലച്ചോറിന്റെയും മസിലുകളുടെയും പ്രവര്‍ത്തനം തകരാറിലാക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ഇതില്‍ 3.1 ശതമാനത്തോളം പേരും ചികിത്സ തേടിയെത്തിയവരില്‍പ്പെടുന്നു. ഇതുപയോഗിക്കുന്ന യുവാക്കള്‍ക്ക് ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ഇതൊഴിവാക്കുന്നില്ല.

ഉറക്കമില്ലായ്മ അപകടകരം

ഉറക്കമില്ലായ്മ ശരീരത്തില്‍ ക്ഷീണം ഉണ്ടാക്കുമെന്നും അമിതമായ ക്ഷീണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്കും അങ്ങനെ അമിത വണ്ണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. രാത്രിയില്‍ ശരിയായി ഉറങ്ങാത്തത് പകല്‍ സമയം സ്കൂളില്‍ ഇരുന്നുറങ്ങുന്നതിലേക്കും സ്വഭാവ വ്യതിയാനത്തിനും പഠനത്തിലുള്ള ശ്രദ്ധക്കുറവിനും ഇടയാക്കും.

കനേഡിയന്‍ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായത്തില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉത്തേജക പാനീയങ്ങള്‍ വില്‍ക്കുന്നതില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ വൈറ്റ് റോഡ്‌ 150 ഗ്രാമിലധികം കഫേന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ വില്‍ക്കുന്നത് നിര്‍ത്തിവച്ചിട്ടുമുണ്ട്.

ഡയറക്ടര്‍ ജെയിംസ് ഒലിവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ശക്തമായ നടപടികളെടുക്കുവാന്‍ ആവശ്യപ്പെട്ടു. ഇത്തരം പാനീയങ്ങള്‍ നമ്മുടെ യുവ തലമുറയെ തകര്‍ക്കുമെന്നും മയക്കുമരുന്നുകള്‍പോലെ തന്നെ ഉത്തേജക പാനീയങ്ങളും ആസക്തി ഉണ്ടാക്കുന്നവയാണെന്നും വ്യക്തമാക്കുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലും ഉത്തേജക പാനീയങ്ങള്‍ കുടിക്കുന്നവരിലുണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിച്ചുവരികയാണ് നിലവില്‍ തന്നെ ഗര്‍ഭിണികളും കൊച്ചുകുട്ടികളും ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ഡോക്ടര്‍മാര്‍ വിലക്കുന്നു.

നിരോധനത്തേക്കാളുപരി ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും ജനങ്ങള്‍ക്കിടയില്‍ ആവശ്യമാണെന്ന് സ്വിസ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

Advertisment