Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍, സീറോമലബാര്‍ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു

New Update

publive-image

Advertisment

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.

publive-image

ഫാ. ഷാജി മംഗലത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍, ഫാ.ഡെന്നിസ് കിഴക്കേക്കരക്കാട്ട്, ഫാ. തോമസ്‌ പ്ലാപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായി.

publive-image

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും  നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. ഇതോടൊപ്പം  സ്നേഹ വിരുന്നും ക്രമീകരിച്ചിരുന്നു.

publive-image

ജോജന്‍ മ്ലാവില്‍ ജനറല്‍ കണ്‍വീനറായിരുന്ന കമ്മറ്റിയായിരുന്നു ആഘോഷങ്ങള്‍ ക്രമീകരിച്ചത്.  അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി .

publive-image

ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍  വിവിധയിടങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവര്‍ക്കും ,  അത് അവിസ്മരണീയമാക്കുവാന്‍  വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി കോഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി നന്ദി പറഞ്ഞു.

swiss swiss news
Advertisment