follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഓബര്‍ലായിലേക്ക് U1 ഓടിത്തുടങ്ങുന്നതോടെ വിയന്നയിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനായി U1 മാറും. 1978 ല്‍ ഓടിത്തുടങ്ങിയ U1 നിലവില്‍ 19 സ്റ്റേഷനുകള്‍ താണ്ടി ലിയോ പോള്‍സൗവില്‍ നിന്നും റോയ്മന്‍ പ്ലാറ്റ്സയിലെക്കാണ് സര്‍വീസ് നടത്തുന്നത്

വിയന്ന മെട്രോ U1 ഓബര്‍ ലായിലേക്ക് ഓടിത്തുടങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രം

ഷിജി ചീരംവേലില്‍ » Posted : 19/08/2017



വിയന്ന: സെപ്റ്റംബര്‍ രണ്ടു മുതല്‍ മെട്രോ U1 റോയിമന്‍ പ്ലാറ്റ്സിനും ഓബര്‍ലയ്ക്കുമിടയില്‍ ഓടിത്തുടങ്ങും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 19 നു പരീക്ഷണ ഓട്ടം U1 നടത്തി ..



വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരെയും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ സ്ട്രോസ്സെ സ്ട്രാസ്സെ, ആള്‍ട്ടസ് ലാന്‍ഡ് ഗുഡ്, അലൌഡാ ഗാസ്സെ, നൊയെലാ എന്നീ സ്റ്റേഷനുകളിലൂടെ കടന്ന് ഓബര്‍ലായില്‍ എത്തിച്ചേര്‍ന്നു പുതുതായി 4.6 കിലോമീറ്റര്‍ ദൂരത്തെക്കാണ് U1 ഓടി എത്തുന്നത്.

ഓബര്‍ലായിലേക്ക് U1 ഓടിത്തുടങ്ങുന്നതോടെ വിയന്നയിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനായി U1 മാറും. 1978 ല്‍ ഓടിത്തുടങ്ങിയ U1 നിലവില്‍ 19 സ്റ്റേഷനുകള്‍ താണ്ടി ലിയോ പോള്‍സൗവില്‍ നിന്നും റോയ്മന്‍ പ്ലാറ്റ്സയിലെക്കാണ് സര്‍വീസ് നടത്തുന്നത്.



പുതുതായി 5 സ്റ്റേഷനുകളാണ് രണ്ടാം തീയതി മുതല്‍ U1 താണ്ടുന്നത്. അങ്ങനെ മൊത്തം 24 സ്റ്റേഷനുകള്‍ ഓടിയെത്താന്‍ 31 മിനിറ്റാണെടുക്കുക. വിയന്നയിലെ ഏറ്റവും നീളം കൂടിയ എസ്കലേറ്ററും ഈ ലൈനിലാണ്. ആള്‍ട്ടസ് ലാന്‍ഡ് ഗുഡില്‍ 5൦ മീറ്റര്‍ നീളത്തിലാണ് എസ്കലേറ്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. പുതുക്കിയ റൂട്ടില്‍ ഏകദേശം 50000 താമസക്കാരാനാണ് നിലവിലുള്ളത്.

ഇവര്‍ക്ക് വിയന്നയുടെ മറ്റ്‌ ഭാഗങ്ങളിലേക്ക് വേഗം എത്തിച്ചേരാന്‍ ഈ വികസനം മൂലം സാധിക്കും. തന്നെയുമല്ല ഭരണ സിരാ കേന്ദ്രത്തിലെത്താന്‍ ഇനി 15 മിനിറ്റേ ഇവര്‍ക്ക് ആവശ്യമുള്ളൂ നേരത്തെ ഇത് 30 മിനിറ്റായിരുന്നു.. ഏകദേശം 600 മില്യന്‍ യൂറോയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.



ശനിയാഴ്ച രാവിലെ 10.30 ന് ആദ്യ മെട്രോ ഓബര്‍ ലായിലേക്ക് പുറപ്പെടും. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്പിച്ച ആഘോഷങ്ങളാണ് ഓബര്‍ ലായില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംഗീത പരിപാടികള്‍, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍, ഭക്ഷ്യമേള തുടങ്ങി നിരവച്ചി വിനോദ പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി ഭരണകൂടവും മെട്രോയും സംയുക്തമായി സംഘടിപ്പിച്ചിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+